കെട്ടിടം വീണ് ഹിറ്റാച്ചി തകർന്ന നിലയിൽ

ഹിറ്റാച്ചിക്ക് മേൽ മൂന്നുനില കെട്ടിടം തകർന്നുവീണു; ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു

ചെറുവത്തൂർ: പൊളിച്ചുനീക്കുന്നതിനിടെ മൂന്നുനില കെട്ടിടം ഹിറ്റാച്ചിക്ക് മേൽ തകർന്നു വീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് നാലോടെ കാസർകോട് കാലിക്കടവിലാണ് സംഭവം. 

തമിഴ്നാട് സ്വദേശി നാഗരാജനായിരുന്നു ഹിറ്റാച്ചി ഡ്രൈവർ. അപകടത്തിൽ ഹിറ്റാച്ചി തകർന്നെങ്കിലും നാഗരാജൻ രക്ഷപ്പെട്ടു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കാലിക്കടവ് കരക്കേരു ഫ്രണ്ട്സ് ക്ലബിൻ്റെ കെട്ടിടം പൊളിച്ച് നീക്കുമ്പോഴാണ് തകർന്നുവീണത്. 


Tags:    
News Summary - three story building collapsed on top of Hitachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.