ചെറുവത്തൂർ: കേരളത്തിന്‍റെ സന്തോഷ് ട്രോഫി ടീമിലേക്ക് രണ്ടു താരങ്ങളെ സമ്മാനിച്ച് എരവിൽ ഫുട്ബാൾ അക്കാദമി. ഇ.എഫ്.എ റെയിൽവെ ഉദ്യോഗസ്ഥനായ കെ. ചിത്രരാജിൻ്റെ ശിക്ഷണത്തിൽ 18 വർഷമായി പരിശീലനം നൽകി വരുന്ന സ്ഥാപനത്തിൽ നിന്നു നിരവധി താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്.
ഈ വർഷം സന്തോഷ് ട്രോഫി ടീമിലേക്ക് അക്കാദമിയിലെ എം. ആദർശിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി നേടിയ ടീമംഗം കെ.പി.രാഹുലും ഇ.എഫ്.എയിലൂടെ വളർന്നു വന്ന താരമാണ്. ഇതോടെ ഇ.എഫ്.എ കേരളത്തിന് രണ്ട് താരങ്ങളെ സംഭാവന ചെയ്തു.
ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ ഫുട്ബാളിൽ ഉള്ള കഴിവ് കണ്ടെത്തി പരിശീലനം നൽകി വരുന്ന സ്ഥാപനമാണ് ഇ.എഫ്.എ. കാലിക്കടവും പരിസരത്തുമായാണ് പരിശീലനം നൽകുന്നത്. എരവിൽ ഫുട്ബാൾ അക്കാദമി ഇതിനകം നിരവധി സംസ്ഥാന സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്.
ഇവിടെ പരിശീലനം നേടിയ മുപ്പതിലേറെ താരങ്ങൾ ഇന്ന് വിവിധ സേനകളിലായി രാജ്യസേവനം ചെയ്യുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങിൽ നിന്നു ഫുട്ബോൾ പരിശീലനം നേടാൻ നിരവധി പേർ എരവിൽ ഫുട്ബാൾ അക്കാദമിയിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.