ചെറുവത്തൂർ: നിർദിഷ്ട വീരമലക്കുന്ന് ടൂറിസം പദ്ധതി പ്രദേശം എം. രാജഗോപാലൻ എം.എൽ.എ, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
ജില്ലയുടെ ചരിത്രവും കലയും സംസ്കാരവും ഒരു കുടക്കീഴിൽ കോർത്തിണക്കിയുള്ള ടൂറിസം പദ്ധതിയാണ് വീരമലയിൽ വിഭാവനം ചെയ്യുന്നത്. പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സ്ഥലം നേരിൽ കണ്ട് വിലയിരുത്താനാണ് ഇവർ വന്നത്. പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള, വൈസ് പ്രസിഡൻറ് പി.വി. രാഘവൻ, ആർക്കിടെക്ട് മധുകുമാർ, ടൂറിസം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും കൈവശമാണ് നിർദിഷ്ട സ്ഥലം. വനം വകുപ്പിന് കീഴിലുള്ള സ്ഥലത്ത് ഇക്കോ ടൂറിസം നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.