ചെറുവത്തൂർ: റോഡരികിൽ ഭീഷണി ഉയർത്തി വൻമരങ്ങൾ. സംസ്ഥാന പാതയിൽ കാലിക്കടവിനും ചന്തേരക്കും ഇടയിൽ പൊതു സ്ഥലത്താണ് മരങ്ങൾ. ചന്തേര പൊലീസ് സ്റ്റേഷനു മുന്നിൽ റോഡരികിലെ കൂറ്റൻമരവും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. ചന്തേര ഗവ.യു.പി സ്കൂളിലേക്കുള്ള കുട്ടികളടക്കം നിരവധിപേർ കടന്ന് പോകുന്ന വഴിയിലാണ് ഈ കൂറ്റൻ മരം. കനത്ത കാറ്റിലും മഴയിലും ഇവ അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇത്തരം മരങ്ങൾ മുറിച്ചു മാറ്റാൻ ജില്ല കലക്ടർ സ്ഥാപന മേലധികാരികൾക്ക് നിർദേശം കൊടുത്തിരുന്നു. ഇതിനെ തുടർന്ന് വിദ്യാലയങ്ങളടക്കമുള്ള സർക്കാർ കാര്യാലയങ്ങൾക്ക് മുന്നിലെ മരങ്ങൾക്കു മേൽ കോടാലി വീണു. എന്നാൽ പൊതുവഴിയിലേത് ആര് മുറിക്കുമെന്നതിന് ഇതുവരെയും തീരുമാനമായിട്ടുമില്ല. അപകട ഭീഷണി ഉയർത്തുന്ന കൊമ്പുകൾ മുറിച്ചു മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.