ഹെഡ് ലൈറ്റ് ബുക്ക് ചെയ്ത യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം തട്ടി

കാ​ഞ്ഞ​ങ്ങാ​ട്: ഹെ​ഡ് ലൈ​റ്റ് ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത യു​വാ​വി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നു ഒ​രു ല​ക്ഷം രൂ​പ അ​ജ്ഞാ​ത സം​ഘം ത​ട്ടി​യെ​ടു​ത്തു. ബാ​ര​മാ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​റി​ന്റെ (24) പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ആ​ഷി​ർ ഒ​രു ആ​പ് വ​ഴി ഹെ​ഡ് ലൈ​റ്റി​ന് ബു​ക്ക് ചെ​യ്ത​ത്.

ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം യു​വാ​വി​ന് ഒ​രു ഫോ​ൺ സ​ന്ദേ​ശം എ​ത്തി. താ​ങ്ക​ൾ ബു​ക്ക് ചെ​യ്ത ഹെ​ഡ് ലൈ​റ്റ് റെ​ഡി​യാ​യി​ട്ടു​ണ്ടെ​ന്നും സാ​ങ്കേ​തി​ക പ്ര​ശ്നം മൂ​ലം കൊ​റി​യ​റി​ൽ ഹെ​ഡ് ലൈ​റ്റ് ത​ട​ഞ്ഞു വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് ഹി​ന്ദി ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ആ​ൾ യു​വാ​വി​നെ അ​റി​യി​ച്ച​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഗൂ​ഗി​ൾ പേ ​വ​ഴി അ​ഞ്ചു രൂ​പ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ജ്ഞാ​ത​ൻ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ആ​ഷി​ർ ഗൂ​ഗി​ൾ പേ ​വ​ഴി അ​ഞ്ച് രൂ​പ അ​യ​ച്ചു​കൊ​ടു​ത്തു . ആ​ഷി​റി​ന്റെ വാ​ട്സ് ആ​പ് ന​മ്പ​റി​ലേ​ക്ക് ഒ​രു ലി​ങ്ക് എ​ത്തു​ക​യും ഇ​ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. സം​ശ​യം ഒ​ന്നും തോ​ന്നാ​തി​രു​ന്ന യു​വാ​വ് അ​ജ്ഞാ​ത​ൻ അ​യ​ച്ചു​കൊ​ടു​ത്ത ലി​ങ്ക് ഇ​ൻ​സ്റ്റാ​ൾ ചെ​യ്തു. പി​ന്നാ​ലെ മെ​സേ​ജ് ആ​യി ഒ.​ടി.​പി ന​മ്പ​ർ എ​ത്തു​ക​യും ചെ​യ്തു.

അ​ജ്ഞാ​ത​ൻ ഈ ​ഒ.​ടി.​പി ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ന​ൽ​കി പി​ന്നാ​ലെ​യാ​ണ് ഉ​ദു​മ ബ​റോ​ഡ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 99,999 രൂ​പ യു​വാ​വി​ന് ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ബാ​ങ്ക് അ​ധി​കൃ​ത​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​നോ​ട​കം യു​വാ​വി​ന്റെ പ​ണം അ​ക്കൗ​ണ്ടി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്നു.

പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് ബാ​ങ്കി​ൽ നി​ന്നും ലോ​ണെ​ടു​ത്ത് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. യു​വാ​വ് ഓ​ർ​ഡ​ർ ചെ​യ്ത ഹെ​ഡ് ലൈ​റ്റ് പി​റ്റേ​ദി​വ​സം ല​ഭി​ക്കു​ക​യും ചെ​യ്തു. സൈ​ബ​ർ സെ​ല്ലി​ലും മേ​ൽ​പ​റ​മ്പ പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി. പൊ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹാ​ക്ക​ർ​മാ​ർ പ​ണം ത​ട്ടി​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Tags:    
News Summary - 1 lakh was stolen from the bank account of the young man who had booked the headlight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.