കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പൊലീസ് അരക്കോടി രൂപയുടെ കുഴൽപണം പിടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന്റ ഭാഗമായി കള്ളപ്പണം ഇറക്കുന്നത് തടയാനായി ഹോസ്ദുർഗ് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പണം പിടിച്ചത്. കാഞ്ഞങ്ങാട് കുശാൽ നഗറിൽനിന്നുമാണ് കാറിൽ കടത്തുകയായിരുന്ന രൂപ ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പിടികൂടിയത്. ഇന്നലെ ഉച്ചക്കാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി.വി. ലതീഷിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ നടത്തി വരുന്ന വാഹന പരിശോധനയുടെ ഭാഗമായാണ് കള്ളപ്പണം പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ചെങ്കള എതിർത്തോട് സ്വദേശി മൊയ്തീൻ ഷായിൽ നിന്നാണ് തുക കണ്ടെടുത്തത്. കാസർകോട് ഭാഗത്തുനിന്നും പടന്ന ഭാഗത്തേക്ക് കടത്താൻ ശ്രമിക്കവയാണ് പിടിയിലായത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ ആസാദിന് പുറമെ സബ് ഇൻസ്പെക്ടർ സുഭാഷ്, കാസർകോട് എസ്.പി സ്ക്വാഡ് അംഗങ്ങളായ എസ്.ഐ അബൂബക്കർ,കല്ലായി, ശിവകുമാർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, നിഖിൽ മലപ്പിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും കഞ്ചാവ്, മയക്കമരുന്ന് വ്യാപനം അടക്കം തടയാനുള്ള നടപടി തുടരുമെന്ന് എസ്.എച്. ഒ എം. പി. ആസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.