കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ തിമിര്‍ത്തു പെയ്തപ്പോള്‍ കോട്ടച്ചേരി റെയില്‍വേ സ്റ്റേഷനില്‍ റോഡിന്റെ തെക്കുഭാഗത്തെ ഭൂരിഭാഗം കടകളിലും വെള്ളം കയറി നാശനഷ്ടങ്ങള്‍ വരുത്തി. സ്റ്റേഷന് റോഡില്‍ പ്രവര്‍ത്തിക്കുന്ന നീതി ലാബില്‍ ഉള്‍പ്പെടെ വെള്ളം കയറി രക്തപരിശോധന സംവിധാനങ്ങള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു.
കടകള്‍ക്ക് അകത്ത് സൂക്ഷിച്ച സാധനങ്ങള്‍ക്കും കാര്പ്പെറ്റടക്കമുള്ള ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. സാധാരണഗതിയില്‍ മഴക്കുമുമ്പേ ഓടകള്‍ നഗരസഭയാണ് ശുചീകരിക്കേണ്ടത്. എന്നാല്‍, കഴിഞ്ഞവര്ഷങ്ങളിലൊന്നും നഗരസഭ ഓടകള്‍ നന്നാക്കിയിരുന്നില്ല.
കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ നഗരസഭ അധികൃതരെ സമീപിച്ചപ്പോള്‍ അനുകൂലമായ പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് (കെ.എം.എ) നേതൃത്വത്തില്‍ മണ്ണുമാന്തിയും ടിപ്പര്‍ ലോറിയും ഉപയോഗിച്ച് ഓടകളിലെ മണ്ണ് നീക്കം ചെയ്യുകയാണുണ്ടായത്.
ഇപ്രകാരം അഞ്ച് ലോഡ് മണ്ണാണ് സ്റ്റേഷന് റോഡിലെ ഓടകളില്‍നിന്ന് നീക്കംചെയ്തത്. അഴുക്കുചാല്‍ വൃത്തിയാക്കിയതിന് കെ.എം.എ വൈസ് പ്രസിഡന്റ് രാജേന്ദ്ര കുമാര്‍, എക്സിക്യൂട്ടിവ് അംഗം സി.കെ. ഹാരിസ്, യൂത്ത് വിങ് ട്രഷറര്‍ അശ്വിന് പ്രശാന്ത് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.