ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ നിക്ഷേപതട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടപ്പെട്ടത് 55 ലക്ഷം രൂപ

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ര​ട്ടി​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ഓ​ണ്‍ലൈ​ന്‍ നി​ക്ഷേ​പ​ത​ട്ടി​പ്പ്. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 55 ല​ക്ഷം രൂ​പ. പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കാ​ഞ്ഞ​ങ്ങാ​ട് തോ​യ​മ്മ​ലി​ലെ ബി. ​സു​ജി​ത് ആ​ണ് ഹോ​സ്ദു​ര്‍ഗ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

2023 ഏ​പ്രി​ല്‍ 17 മു​ത​ല്‍ മേ​യ് അ​ഞ്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഓ​ണ്‍ലൈ​നി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന തു​ക​ക്ക് ഇ​ര​ട്ടി​ലാ​ഭം ന​ല്‍കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി സു​ജി​തി​ന്റെ വാ​ട്സ്ആ​പ്പിലേ​ക്കും ഇ​ന്‍സ്റ്റ​ഗ്രാ​മി​ലേ​ക്കും ടെ​ലി​ഗ്രാ​മി​ലേ​ക്കും സ​ന്ദേ​ശം വ​ന്നി​രു​ന്നു.

ഇ​തു വി​ശ്വ​സി​ച്ച സു​ജി​ത് അ​ജ്ഞാ​ത​ന്‍ ന​ല്‍കി​യ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ചു​കൊ​ടു​ത്തു. സു​ജി​തി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച തു​ക​യു​ടെ ഇ​ര​ട്ടി തു​ക വ​രു​മെ​ന്ന് അ​ജ്ഞാ​ത​ന്‍ വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ര​ട്ടി​ലാ​ഭം കി​ട്ടി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല നി​ക്ഷേ​പി​ച്ച​തു​ക പോ​ലും ന​ഷ്ട​മാ​യി. ഇ​തേ തു​ട​ര്‍ന്നാ​ണ് സു​ജി​ത് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

Tags:    
News Summary - Online investment fraud by promising double profits-The native of Kanhangad lost 55 lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.