കാഞ്ഞങ്ങാട്: മരുന്നുകട നടത്തുന്ന സ്ത്രീയുടെ മുഖത്ത് സ്പ്രേ അടിച്ചു കഴുത്തുഞെരിച്ച് സ്വർണമാല പൊട്ടിച്ചു. പ്രതിയെ നാട്ടുകാർ ഓടിച്ച് പിടികൂടി. ബന്തടുക്ക പടുപ്പിൽ ആയുർവേദ കട നടത്തുന്ന പടുപ്പ് കുന്നുംപുറത്ത് പാർഥന്റെ ഭാര്യ തങ്കമ്മയുടെ (79) ഒന്നേകാൽ പവൻ മാലയാണ് കവർന്നത്. ഇന്നലെ രാവിലെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബന്തടുക്ക കക്കച്ചാലിലെ ഹരിപ്രസാദിനെ (59) ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. മരുന്ന് വാങ്ങാനെന്ന വ്യാജേന കടയിൽ കയറിയ പ്രതി സ്ത്രിയുടെ കഴുത്തുഞെരിച്ച് സ്പ്രേ അടിച്ച് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടിച്ചത്. പ്രതിയുടെ പക്കൽനിന്ന് മാല കണ്ടെത്തി. ഇതേ വയോധികയുടെ സ്വർണമാല അഞ്ച് മാസം മുമ്പ് മറ്റൊരു പ്രതി തട്ടിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.