കാഞ്ഞങ്ങാട്: അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്നുവെന്നുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചത്തലത്തില്‍ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പും ഫല നിർണയവും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് സി.എച്ച് .മുഹമ്മദ് കോയ മെമ്മോറിയല്‍ എജുക്കേഷന്‍ സൊസൈറ്റി സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇല്ലാത്ത കഴിവുണ്ടെന്ന് പറയുന്ന വലിയ ചതിയാണ് കുട്ടികളോട് ചെയ്യുന്ന തെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറയുകയുണ്ടായി. സമഗ്ര അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുകൊണ്ടു വരണം. ഡയറക്ടറുടെ വെളിപ്പെടുത്തല്‍ കഴിവും പ്രാപ്തിയുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാണക്കേടുണ്ടാക്കിയതായി യോഗം ചൂണ്ടിക്കാട്ടി.
അതേസമയം, സി.ബി.എസ്.ഇ സ്ഥാപനങ്ങളിലെ പരീക്ഷകളെയും പഠനരീതികളെയും പ്രശംസിച്ച വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി സ്വാഗതം ചെയ്തു. സി.എച്ച് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ജനുവരി 14ന് ചേരാന്‍ തീരുമാനിച്ചു. പ്രസിഡന്റ് എം.ബി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.കെ. അബ്ദുല്ലക്കുഞ്ഞി, ട്രഷറര്‍ കെ. അബ്ദുല്‍ ഖാദര്‍, മറ്റു ഭാരവാഹികളും ഭരണസമിതി അംഗങ്ങളുമായ സി. കുഞ്ഞബ്ദുല്ല പാലക്കി, സി. മുഹമ്മദ് കുഞ്ഞി, കെ. അബ്ദുല്‍ ഖാദര്‍, സി. യൂസുഫ് ഹാജി, എ. ഹമീദ് ഹാജി, ടി. മുഹമ്മദ് അസ്ലം, പി.എം. ഹസന് ഹാജി, ബി.എം മുഹമ്മദ് കുഞ്ഞി, പി.എം. ഹസൈനാര്‍, സുറൂര്‍ മൊയ്തു ഹാജി, പി.എം .കുഞ്ഞബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.