കാഞ്ഞങ്ങാട്: വഴിയോര വ്യാപാര സ്വയംതൊഴിൽ സമിതി സി.ഐ.ടി.യു ജില്ല കൺവെൻഷൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം പുത്തിഗെ അധ്യക്ഷത വഹിച്ചു. വി.കെ.ടി.എഫ് സംസംസ്ഥാന ട്രഷറർ എം. ബാപ്പൂട്ടി സംഘടന റിപ്പോർട്ട് അവതരിച്ചു.ജില്ല സെക്രട്ടറി എം.ആർ. ദിനേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പി. നാരായണൻ വരവുചെലവ് അവതരിപ്പിച്ചു. കാറ്റാടി കുമാരൻ, എം. കുഞ്ഞമ്പു, കെ.എം. കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ മണിയാണി നീർച്ചാൽ, രഘുപതി, അഷറഫ്, ഓമന എന്നിവർ സംസാരിച്ചു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വിജയിപ്പിക്കാൻ വഴിയോര കച്ചവടക്കാരും കുടുംബാംഗങ്ങളും പ്രവർത്തിക്കാൻ തീരുമാനിച്ചു.
ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും വഴിയോര കച്ചവട സംരക്ഷണനിയമം നടപ്പാക്കണമെന്നും അധികൃതർ അനാവശ്യമായി ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. എ. നാരായണൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.