ഒരുവര്‍ഷം സൈബർ സെൽ​ കണ്ടെത്തിയത്​ ആയിരത്തിലേറെ ഫോണുകൾ

കാ​സ​ർ​കോ​ട്:  2022-23 വ​ര്‍ഷ​ത്തി​ല്‍ കാ​സ​ര്‍കോ​ട് സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക​ണ്ടെ​ത്താ​നാ​യ​ത് 1004 ഫോ​ണു​ക​ള്‍.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന നി​ർ​ദേ​ശ​പ്ര​കാ​രം സൈ​ബ​ര്‍ സെ​ല്ലി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡി​വൈ.​എ​സ്.​പി വി.​കെ. വി​ശ്വം​ഭ​ര​ന്‍ നാ​യ​ര്‍, സൈ​ബ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്‍ എ​സ്.​ഐ പി.​കെ. അ​ജി​ത്ത്, സി.​പി.​ഒ സി. ​സ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും സൈ​ബ​ര്‍ സെ​ല്ലി​ലും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍, മൊ​ബൈ​ല്‍ ഫോ​ണി​ന്റെ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്തു​ന്ന​തി​ലും അ​ത് ഉ​ട​മ​ക്ക് വീ​ണ്ടെ​ടു​ത്ത് ന​ല്‍കു​ന്ന​തി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സൈ​ബ​ര്‍ സെ​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്.

Tags:    
News Summary - Cyber cell found more than a thousand phones within one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.