കാ​സ​ർ​കോ​ട്: ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍വീ​ര്‍ച​ന്ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍ന്നു. ഫ​യ​ര്‍ ഫോ​ഴ്സ്, പൊ​ലീ​സ്, ഫോ​റ​സ്റ്റ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ക​രു​തി സ​ജ്ജ​മാ​യി​രി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. റോ​ഡി​ല്‍ അ​പ​ക​ട​മു​യ​ര്‍ത്തു​ന്ന മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ പ​ഞ്ചാ​യ​ത്ത്, വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ള്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. നി​ല​വി​ല്‍ നീ​ലേ​ശ്വ​ര​ത്താ​ണ് ഫി​ഷ​റീ​സി​ന് ഒ​രു ര​ക്ഷാ​ബോ​ട്ടു​ള്ള​ത്. കാ​സ​ര്‍കോ​ട്ടേ​ക്ക് ഒ​രു ര​ക്ഷാ​ബോ​ട്ട് വാ​ട​ക​ക്ക് എ​ടു​ത്ത് പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ല്‍കി.

വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ​യും സി​വി​ല്‍ ഡി​ഫ​ന്‍സ് വ​ള​ന്റി​യ​ര്‍മാ​രെ​യും ഒ​രു​ക്കി​നി​ര്‍ത്താ​ന്‍ നി​ര്‍ദേ​ശി​ച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍റൂം തു​റ​ക്കും. റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ള്‍ക്ക് പു​ന​ര​ധി​വാ​സ ക്യാ​മ്പു​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ നി​ർ​ദേ​ശി​ച്ചു. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്റ് പ്ലാ​ന്‍ ത​യാ​റാ​ക്ക​ണം. ക​ട​ല്‍ക്ഷോ​ഭം ത​ട​യാ​ന്‍ ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ക്കാ​ന്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ല്‍കി. പു​ഴ, പു​റ​മ്പോ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും നി​ർ​ദേ​ശം ന​ല്‍കി.

റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് നി​ര്‍ദേ​ശി​ച്ചു. വൈ​ദ്യു​തി​ത​ട​സ്സം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ.​എ​സ്.​ഇ.​ബി ക​ണ്‍ട്രോ​ള്‍റൂം ക്വി​ക് റ​സ്പോ​ണ്‍സ് ടീം ​തു​റ​ന്നു. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളോ​ട് മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ന്‍ സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് നി​ര്‍ദേ​ശം ന​ല്‍കി.

എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഒ​രു നോ​ഡ​ല്‍ ഓ​ഫി​സ​റെ എ​ല്ലാ വ​കു​പ്പു​ക​ളി​ലും നോ​ഡ​ല്‍ ഓ​ഫി​സ​ർ എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഒ​രു നോ​ഡ​ല്‍ ഓ​ഫി​സ​റെ നി​യ​മി​ച്ച് മേ​യ് 30ന​കം ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് ന​മ്പ​റു​ക​ള്‍ ന​ല്‍ക​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഓ​ഫി​സി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ടെ​ന്നും മ​ണ്‍സൂ​ണ്‍ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടാ​ന്‍ പൊ​ലീ​സ് സ​ജ്ജ​മാ​ണെ​ന്നും ജി​ല്ല പൊ​ലീ​സ് അ​റി​യി​ച്ചു.

എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ബ​ല​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും നി​ർ​ദേ​ശം ന​ല്‍കി. യോ​ഗ​ത്തി​ല്‍ എം.​ഡി.​എം എ.​കെ. ര​മേ​ന്ദ്ര​ന്‍, ഡി.​ഡി.​പി ജെ​യ്സ​ണ്‍മാ​ത്യു, ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ എ. ​ല​ക്ഷ്മി, ഡി​വൈ.​എ​സ്.​പി പി.​കെ. സു​ധാ​ക​ര​ന്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, ത​ഹ​സി​ല്‍ദാ​ര്‍മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കാ​സ​ർ​കോ​ട്: മ​ഴ ശ​ക്​​ത​മാ​യ​തോ​ടെ ജി​ല്ല​യി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു.
ക​ല​ക്ട​റേ​റ്റ് ക​ണ്‍ട്രോ​ള്‍ റൂം: 04994-257700, 9446601700
​താ​ലൂ​ക്ക് ക​ണ്‍ട്രോ​ള്‍
റൂം ​ന​മ്പ​റു​ക​ള്‍
കാ​സ​ര്‍കോ​ട് - 04994-230021 / 9447030021
മ​ഞ്ചേ​ശ്വ​രം - 04998-244044 / 8547618464
ഹോ​സ്ദു​ര്‍ഗ്- 04672-204042 / 9447494042
വെ​ള്ള​രി​ക്കു​ണ്ട് - 04672-242320 / 8547618470
കാ​സ​ര്‍കോ​ട് അ​ഗ്‌​നി​ര​ക്ഷാ​നി​ല​യം ക​ണ്‍ട്രോ​ള്‍ റൂം - 04994 230101,
​ഫി​ഷ​റീ​സ് ക​ണ്‍ട്രോ​ള്‍ റൂം - 04672202537
Tags:    
News Summary - heavy rain precautions in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.