ഗോപി കോട്ടമുറിക്കൽ

ഗോപി കോട്ടമുറിക്കൽ ജീവനക്കാരുടെ കൂടെ ഭക്ഷണം കഴിച്ചില്ലെന്ന് ; പ്രതിഷേധിച്ചവർക്ക് സ്ഥലംമാറ്റം

കാസർകോട്​: കേരള ബാങ്ക്​ എ.ടി.എം ഉദ്​ഘാടനത്തിനെത്തിയ ചെയർമാൻ ജീവനക്കാർ ഒരുക്കിയ ഭക്ഷണം കഴിച്ചില്ല. ഇതുസംബന്ധിച്ച്​ പ്രതിഷേധ പോസ്​റ്റ്​ നടത്തിയ രണ്ടു ജീവനക്കാരികൾക്ക്​ സ്​ഥലം മാറ്റം. സംഭവത്തിൽ പ്രതിഷേധിച്ച്​ കേരള ബാങ്ക്​ ചെയർമാനെതിരെ സി.ഐ.ടി.യു ധർണ നടത്തി. കേരള ബാങ്കി​െൻറ കാസർകോട്​ എ.ടി.എം ശാഖ ഉദ്​ഘാടനം ചെയ്യാനും ജീവനക്കാരുടെ യോഗത്തിൽ പ​ങ്കെടുക്കാനും എത്തിയ ചെയർമാൻ ഗോപി കോട്ടമുറിക്കലിനെതിരെയാണ്​ സി.ഐ.ടി.യു രോഷം. കഴിഞ്ഞയാഴ്​ചയാണ്​ ചടങ്ങ്​ നടന്നത്​. ജീവനക്കാർക്കും ചെയർമാനും ഡയറക്​ടർ ബോർഡ്​ അംഗങ്ങൾക്കുമായി ഭക്ഷണം ഒരുക്കിയിരുന്നു. എന്നാൽ, ജീവനക്കാരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഗോപി കോട്ടമുറിക്കൽ തയാറായില്ല.

അദ്ദേഹവും മറ്റു നേതാക്കളും ​െഗസ്​റ്റ്​ ഹൗസിൽ ഭക്ഷണം കഴിക്കാൻ പോയി. ഇതിനെതിരെ രണ്ടു ജീവനക്കാരികൾ വാട്​സ്​ ആപ്​ ഗ്രൂപ്പിൽ പോസ്​റ്റിട്ടു. കാസർകോട്​ മെയിൻ ബ്രാഞ്ച് മാനേജർ സി. ഗീത, സീതാംഗോളി ശാഖയിലെ അസി. ബ്രാഞ്ച് മാനേജർ ബി.സി. ലീന എന്നിവരെയാണ്​ അന്യ ജില്ലകളിലേക്ക്​ സ്​ഥലം മാറ്റിയത്​. ഗീതയെ ബാങ്കി​െൻറ പാപ്പിനിശ്ശേരി ശാഖയിലേക്കും ലീനയെ കോഴിക്കോട് മെഡിക്കൽ കോളജ് ശാഖയിലേക്കുമാണ് സ്ഥലം മാറ്റിയത്.

എൽ.ഡി.എഫ്​ സർക്കാറിൽ സി.പി.എം വകുപ്പ്​ ഭരിക്കു​േമ്പാഴാണ്​ സി.ഐ.ടി.യു നേതാവുകൂടിയായ ചെയർമാൻ തൊഴിലാളിയെ ശിക്ഷാ നടപടിയെന്നോണം സ്​ഥലം മാറ്റിയതെന്നാണ്​ ആക്ഷേപം. ഇതിനെതിരെ സി.ഐ.ടിയുവിൽ രോഷം ശക്​തമായി. അന്യ ജില്ലകളിലേക്ക് സ്ഥലം മാറ്റിയ മാനേജ്‌മെൻറ്​ നയത്തിനെതിരെ ഡിസ്ട്രിക്റ്റ് കോഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷ​െൻറ നേതൃത്വത്തിൽ കാസർകോട്​ ശാഖക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് എം. ജയകുമാർ, ടി. രാജൻ, കെ.വി. പ്രഭാവതി, കെ. മോഹനൻ, പ്രവീൺ കുമാർ, ഗീത എസ്. നായർ, ഗോപിനാഥൻ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


Tags:    
News Summary - kerala bank chairman did not dine with the staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.