സാമ്പത്തിക ആരോപണങ്ങളും പരാതികളും; കിനാനൂർ കരിന്തളം സി.പി.എമ്മിൽ പ്രതിസന്ധി

കരിന്തളം: കെ.എസ്.ഇ.ബിയു​െട 440 കെ.വി സബ്​സ്​റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരിന്തളം സി.പി.എമ്മിൽ പ്രതിസന്ധി രൂക്ഷം. പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങളും പരാതികളും മുഖവിലക്കെടുക്കാത്തതിനെ തുടർന്നാണ് ഒന്നിനുപിറകെ ഒന്നായി പ്രശ്​നങ്ങൾ ഉയർന്നത്. ഇത് വലിയ വിഭാഗം അണികളെ അസംതൃപ്തരാക്കിക്കൊണ്ടിരിക്കുകയാണ്. സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ ചിട്ടിയെ കുറിച്ച്​ സംസ്ഥാന നേതൃത്വത്തിന്​ ഒരുവർഷം മുമ്പ് നൽകിയ പരാതിക്കും പരിഹാരം കണ്ടില്ല.

തുടർന്നാണ് സബ് സ്​റ്റേഷൻ സർക്കാർ സ്ഥലത്തുനിന്നും മാറ്റി, സ്വകാര്യ വ്യക്തിയിൽനിന്ന്​ വിലക്കുവാങ്ങിയ ചതുപ്പിൽ നിർമിക്കാൻ ഏരിയ സെക്രട്ടറിയായിരിക്കെ ടി.കെ. രവിയുടെ നേതൃത്വത്തിൽ രഹസ്യ അനുമതി നൽകിയത്.

കയനിയിലെ കുടിവെള്ള സ്രോതസ്സിൽ നിർമാണത്തിന്​ അനുമതി നൽകുന്നതിന് നാട്ടുകാരും പാർട്ടി പ്രവർത്തകരും കെ.എസ്.ഇ.ബിയും എതിരുനിൽക്കുകയാണ്​. പാർട്ടി നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുകയാണ്​. ഇതിനു പിന്നാലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ പേരിൽ പണം പിരിച്ചുവെന്ന ആരോപണവും ഉയർന്നു. സംസ്ഥാനത്ത് എവിടെയുമില്ലാത്ത വിധത്തിൽ കോവിഡ് പ്രതിരോധത്തിനു പണംപിരിച്ചുവെന്നാണ് ആക്ഷേപം.

സബ്സ്​റ്റേഷൻ നിർമാണത്തി​െൻറ സ്ഥലം മാറ്റുന്നതിന് ആശാപുര കമ്പനി മാനേജർ സന്തോഷ് മേനോൻ തന്നെ വെളി​െപ്പടുത്തിയതാണ് എല്ലാ ക്രമക്കേടുകളും പുറത്തുവരാൻ കാരണം.ചതുപ്പുനിലത്ത് സബ്സ്​റ്റേഷൻ പണിയുന്നതിനെതിരെ, പാർട്ടിയിൽ ആലോചിക്കാതെ ഇ. ചന്ദ്രശേഖരൻ എം.എൽ.എക്ക് പരാതി നൽകിയതും സി.പി.എമ്മിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.സി.പി.എം നീലേശ്വരം ഏരിയ സമ്മേളനം കരിന്തളത്ത് നടക്കുമ്പോൾ നേതാക്കളുടെ എല്ലാ വഴിവിട്ട ബന്ധങ്ങളും അനധികൃത പണമിടപാടുകളും ചൂടേറിയ ചർച്ചകൾക്ക് കാരണമാകും.

അപവാദ പ്രചാരണം ജനം തിരിച്ചറിയും -സി.പി.എം

കാസർകോട്‌: കിനാനൂർ കരിന്തളം പഞ്ചായത്ത്‌ പ്രസിഡൻറും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ ടി.കെ. രവിയെ ചില മാധ്യമങ്ങളും വലതുപക്ഷ രാഷ്‌ട്രീയക്കാരും ചേർന്ന്‌ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന്‌ പാർട്ടി ജില്ല സെക്രട്ടറിയേറ്റ്‌. ഇത്‌ പാർട്ടിയെ സ്‌നേഹിക്കുന്നവർ തിരിച്ചറിയും. എന്ത്​ അപവാദകഥകളും പൊടിപ്പും തൊങ്ങലുംെവച്ച്​ പടച്ചുവിടുന്നത്‌ ചില മാധ്യമങ്ങൾക്ക്‌ ഹരമാണ്‌. പാർട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുക മാത്രമാണ്‌ ലക്ഷ്യം.

വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങൾക്ക്‌ ആക്കംകൂട്ടാൻ ചില പാർട്ടി വിരുദ്ധരെ കൂട്ടുപിടിക്കുന്നത്‌ ഗൗരവതരമാണ്‌. ഇത്തരമാളുകൾക്കെതിരെയും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടിയെടുക്കും. സി.പി.എമ്മി​െൻറ ഏത്‌ ഘടകത്തിൽപെട്ടവരാണെങ്കിലും തെറ്റുകൾ ചെയ്‌താൽ നടപടിയുണ്ടാകും. ടി.കെ. രവിക്കെതിരെ വരുന്ന പലതും പാർട്ടി ചർച്ച ചെയ്യാത്ത കാര്യങ്ങളാണ്‌. ചിലത്‌ മുമ്പ്‌ ചർച്ച ചെയ്‌തു പരിഹരിച്ചതുമാണ്‌. അതൊക്കെ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നവരുടെ താൽപര്യം മറ്റൊന്നാണ്‌. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരനെയും മറ്റു ചില നേതാക്കളെയും ഇതിലേക്ക്‌ വലിച്ചിഴക്കുന്നത്‌ നീതീകരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ്‌ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

സി.പി.എം നീലേശ്വരം ഏരിയ സമ്മേളനം കരിന്തളത്ത്

നീലേശ്വരം: സി.പി.എം നീലേശ്വരം ഏരിയ സമ്മേളനം നവംബർ 17, 18 തീയതികളിൽ കരിന്തളത്ത് നടത്താൻ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. സംഘാടക സമിതി രൂപവത്ക​രണ യോഗം ഒക്ടോബർ 11ന് മൂന്നിന് നടക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്​റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ നടക്കും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ സമ്മേളനത്തി​െൻറ ഭാഗമായി ആദരിക്കും.

ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 15 മുതൽ നടക്കും. ഏരിയ കമ്മിറ്റി യോഗത്തിൽ മടത്തിനാട്ട് രാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ്‌ചന്ദ്രൻ, ജില്ല സെക്രട്ടറിയേറ്റംഗം വി.കെ. രാജൻ, സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. രാജൻ സ്വാഗതം പറഞ്ഞു.



Tags:    
News Summary - Financial allegations and complaints; Crisis in Kinanoor Karinthalam CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.