നീലേശ്വരം: രണ്ടുദിവസത്തിനുള്ളിൽ പിടികിട്ടാപ്പുള്ളികളടക്കമുള്ള വാറന്റ് പ്രതികളെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നീലേശ്വരം ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എസ്.ഐമാരായ അശോക് കുമാർ, ബെന്നി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതികളായ വിഷ്ണു എന്ന കൂമൻ വിഷ്ണു, മുരളി തെരുവത്ത്, സുമേഷ് പാലിച്ചോൻ റോഡ്, സുമിത്ത് അനന്തംപള്ള, രാജേന്ദ്രൻ എരിക്കുളം, ഹാരിസ് ഞാണിക്കടവ്, വിപിൻ, ബഷീർ, രാജൻ തുടങ്ങി പത്തോളം പേരാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊലീസ് നടത്തിയ തന്ത്രപരമായ തിരച്ചലിൽ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഇലക്ഷൻ ഡ്രൈവിന്റെ ഭാഗമായി മൂന്നു പിടികിട്ടാപ്പുള്ളികളെയും 15ഓളം വാറന്റ് പ്രതികളെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മുമ്പ് തെരഞ്ഞെടുപ്പ് കേസുകളിൽ ഉൾപ്പെട്ട 35 പേർക്കെതിരെ കോടതി നല്ലനടപ്പിന് ജാമ്യം നല്‍കിയതിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് നീലേശ്വരം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.