നീലേശ്വരം: ഡോ. അഭിജിത്ത് സന്തോഷ് നീലേശ്വരം യു.എൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരുവർഷത്തേക്കാണ് നിയമനം. ഇന്ത്യൻ ആർമിയിൽ മേജറാണ്. പുണെ എ.എഫ്.എം.സിയിൽനിന്ന് 2018ൽ മെഡിക്കൽ ബിരുദം നേടിയശേഷം ഇന്ത്യൻ ആർമിയിൽ ചേർന്നു. തുടർന്ന് ക്യാപ്റ്റൻ, മേജർ എന്നീ പദവികളിൽ ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
ഇതിനിടെ വിശിഷ്ട സേവനത്തിന് കമാൻഡർ ഇൻ ചീഫിന്റെ കമൻഡേഷൻ മെഡലും ലഭിച്ചു. കാഞ്ഞങ്ങാട്ടെ ദന്തഡോക്ടർ നീലേശ്വരം പേരാൽ കൃഷ്ണ സുഹാസിലെ ഡോ. പി. സന്തോഷ് കുമാർ-സി. രത്നമാല ദമ്പതികളുടെ മകനാണ്.
ഭാര്യ: പയ്യന്നൂർ കണ്ടോത്ത് സ്വദേശിനി ഡോ. നയന (ഫൈനൽ ഇയർ എം.ഡി.എസ് വിദ്യാർഥിനി, കൊല്ലം അസീസിയ ഡെന്റൽ കോളജ്). സഹോദരൻ: ഡോ. അതുൽ സന്തോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.