മു​ക്ക​ട റ​ബ​ർ തോ​ട്ട​ത്തി​ലു​ണ്ടാ​യ തീ​പി​ടിത്തം നാ​ട്ടു​കാ​ർ

അ​ണ​ച്ച​പ്പോ​ൾ

മുക്കടയിൽ റബർതോട്ടത്തിന് തീപിടിച്ചു

നീ​ലേ​ശ്വ​രം: പ​ട്ടാ​പ്പ​ക​ൽ റ​ബ​ർ​തോ​ട്ട​ത്തി​ൽ തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തിലാഴ്ത്തി. മു​ക്ക​ട​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച ര​ണ്ടി​ന് തീ​പി​ടി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ വൈ​ദ്യു​തി ക​മ്പി​ക​ൾ ത​മ്മി​ൽ മു​ട്ടി​യു​ര​ഞ്ഞ​പ്പോ​ഴു​ണ്ടാ​യ സ്പാ​ർ​ക്കി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് അ​നു​മാ​നം.

മു​ക്ക​ട​യി​ലെ കെ.​വി. റി​ജീ​ഷ്, വി​നു മ​ണ്ഡ​പം, വി.​കെ. ഗോ​പി എ​ന്നി​വ​രു​ടെ അ​ര ഏ​ക്ക​റോ​ളം വ​രു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ട​ൻ സ​മീ​പ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​തു​കൊ​ണ്ട് മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ആ​ളി​പ്പ​ട​ർ​ന്നി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തു​മ്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചി​രു​ന്നു.

Tags:    
News Summary - A rubber plantation caught fire in Mukada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.