നീലേശ്വരം: തൃശൂരിൽ നടന്ന 25ാമത് സംസ്ഥാന കാഡറ്റ് ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ 120 പോയിന്റ് നേടി കാസർകോട് ജില്ല കാഡറ്റ് ടീം വിഭാഗത്തിൽ ഓവറോൾ കീരീടം നേടി. 156 പോയിന്റ് നേടി ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പുമായി. കാഡറ്റ് പെൺകുട്ടികളുടെ വിഭാഗത്തിൽ 63 പോയന്റ് നേടി ഒന്നാ സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ 50 പോയിൻറും നേടിയാണ് ഓവറോൾ കിരീടം ചൂടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ 52 പോയന്റ് നേടി മലപ്പുറം ഒന്നാസ്ഥാനവും 48 പോയിൻറുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ 48 പോയിൻറുള്ള മലപ്പുറത്തിനാണ് രണ്ടാം സ്ഥാനം.
42 പോയന്റ് നേടി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തെത്തി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 73 പോയിൻറും പെൺകുട്ടികളുടെ വിഭാഗത്തിൽ 74 പോയിൻറും കാസർകോട് ജില്ല നേടി. ഈ വിഭാഗത്തിൽ 172 പോയന്റ് നേടി തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്തെത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ 98 പോയിന്റുമായി തിരുവനന്തപുരം ജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ 75 പോയിന്റുമായി കണ്ണൂർ ജില്ലയും ഒന്നാം സ്ഥാനം നേടി.
ഒന്നാം സ്ഥാനം നേടിയ ജൂനിയർ കുട്ടികൾ കർണാടക ശിവമൊഗ്ഗയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 40ാ മത് നാഷനൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിക്കും.
കാസർകോട് ജില്ലയിൽ നിന്ന് സി. അഭിനവ്, എം.വി. ശിവരാജ്, കെ. അനുഷ, എ.എം. ഫാമിത്ത എന്നിവർ മത്സരിക്കും. ജൂലൈ 26 മുതൽ 29 വരെ ലക്നൗവിൽ നടക്കുന്ന 40ാമത് ദേശീയ കാഡറ്റ് ചാമ്പ്യൻഷിപ്പിൽ ജില്ലയിൽനിന്നും കേരള ടീമിന് വേണ്ടി അഞ്ചുകുട്ടികൾ മത്സരിക്കും. അണ്ടർ144 സെന്റിമീറ്റർ വിഭാഗത്തിൽ ജെ.എം. വൈദേഹി, അണ്ടർ 160 വിഭാഗത്തിൽ ദേവ് സുദീർ, അണ്ടർ 168 വിഭാഗത്തിൽ വാണി കൃഷ്ണയും മത്സരിക്കും. മൂന്നുപേരും തായ്ക്വോൺഡോ അക്കാദമി വെള്ളിക്കോത്തിലെ കുട്ടികളാണ്. അണ്ടർ168 വിഭാഗത്തിൽ ഹണി യോദ , അണ്ടർ 170 വിഭാഗത്തിൽ ഉപാസന രവീന്ദ്രനും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.