നീലേശ്വരം: കുടുംബശ്രീ ജില്ല മിഷൻ കുടുംബശ്രീ ജോബ് കഫേ സ്കിൽ ആൻഡ് മാനേജ്മെന്റ് പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി തെങ്ങുകയറ്റവും യന്ത്രം ഉപയോഗിച്ചുള്ള കാടുവെട്ടൽ പരിശീലനവും നടത്തി. തുടർന്ന് ഇലക്ട്രിക്കൽ ആൻഡ് പ്ലംബിങ് വർക്ക് പരിശീലനം നടത്തിയവരുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ഉഷ രാജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലമിഷൻ അസി. കോഓഡിനേറ്റർ ഡി. ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഷൈജമ്മ ബെന്നി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.വി. അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഉമേശൻ വേളൂർ, ടി. ബിന്ദു, കെ.വി. പ്രവീണ, എ.വി. രാജേഷ്, വി.ടി. വൈശാഖ്, പി.യു. ഷീല, കെ.വി. സീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.