നീലേശ്വരം: വീട് കുത്തിത്തുറന്ന് 13 ലക്ഷത്തോളം രൂപയുടെ മലഞ്ചരക്കുകള്‍ മോഷ്ടിച്ച പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. കോഴിക്കോട് വടകര കായക്കുടി മനങ്ങാട്ട്പൊയില് ചാത്തുവിന്റെ മകന് എം.പി. അശോകന്റെ പേരോല്‍ പൂവാലംകൈയിലുള്ള വീട്ടില്‍ നിന്നാണ് 13 ലക്ഷത്തോളം രൂപയുടെ മലഞ്ചരക്കുകള്‍ മോഷ്ടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അശോകന്റെ ബന്ധുക്കളായ വടകര കായക്കുടി മനങ്ങോട്ട്പൊയില് നവീന്‍രാജ്, നരിപ്പറ്റ കായക്കുടിയിലെ പുത്തന്‍പുരയില്‍ സത്യന്, നരിപ്പറ്റയിലെ പി.പി. ബാബു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 2021 മാര്‍ച്ചിലാണ് സംഭവം.
പ്രതികളായ മൂന്നുപേരും കെ.എല്‍ 11 -5949 നമ്പര്‍ ലോറിയുമായി വന്ന് വീട്ടില്‍ അതിക്രമിച്ച് കയറി 270 കിലോ റബര്‍, 12 ക്വിന്റല്‍ അടയ്ക്ക, രണ്ട്ക്വിന്റല് കൊപ്ര, 11 ക്വിന്റല്‍ കുരുമുളക് എന്നിവയടക്കം 13 ലക്ഷം രൂപയുടെ മലഞ്ചരക്കുകള്‍ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. അശോകന് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തിന്മേല് കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.