നീലേശ്വരം ചിറപ്പുറത്തു നിർമിക്കുന്ന തിയറ്റർ സമൂച്ചയത്തി​ന്‍റെ സ്ഥലം പ്രോജക്​ട്​ മാനേജർ കെ.ജെ. ജോസും സംഘവും സന്ദർശിക്കുന്നു

നീലേശ്വരത്തെ സിനിമ തി​യറ്റർ നിർമാണം വേഗത്തിലാക്കും

നീലേശ്വരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷ‍െൻറ തിയറ്റര്‍ സമുച്ചയം നിർമിക്കുന്നതിന്​ നീലേശ്വരം നഗരസഭ കൈമാറാന്‍ തീരുമാനിച്ച ചിറപ്പുറം ആലിന്‍ കീഴിലുള്ള സ്ഥലം ബന്ധപ്പെട്ടവർ സന്ദർശിച്ചു.

ചലച്ചിത്ര വികസന കോർപറേഷന്‍ പ്രോജക്ട് മാനേജര്‍ കെ.ജെ. ജോസ്, തിയറ്റര്‍ മാനേജര്‍ മോഹന്‍കുമാര്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശനം നടത്തിയത്. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി, നഗരസഭാ സെക്രട്ടറി എ. ഫിറോസ്ഖാന്‍, മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. ദാമോദരന്‍, കെ. രഘു, ഒ.വി. രവീന്ദ്രന്‍, പി.വി. രാഗേഷ് എന്നിവരും കൂടെയുണ്ടായിരുന്നു.

ചിറപ്പുറം ആലിന്‍കീഴില്‍ നഗരസഭയുടെ അധീനതയിലുള്ള 60 സെൻറ്​ സ്ഥലമാണ് കെ.എസ്.എഫ്.ഡി.സിക്ക് കൈമാറാന്‍ നഗരസഭ തീരുമാനമെടുത്തത്. പ്രസ്തുത സ്ഥലത്തി‍െൻറ മണ്ണ് പരിശോധന നേരത്തേ നടത്തിയിരുന്നു.

നീലേശ്വരത്തെ തിയറ്റര്‍ കോംപ്ലക്സ് നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്​ എം. രാജഗോപാലൻ എം.എൽ.എ സാംസ്കാരിക മന്ത്രി സജിചെറിയാന് നിവേദനം നല്‍കിയിരുന്നു.

Tags:    
News Summary - construction of cinema theater in Neeleswaram will be expedited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.