നീലേശ്വരം: മടിക്കൈയിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ വാഹനങ്ങൾ തകർത്തു. മടിക്കൈ മലപ്പച്ചേരി കോതോട്ട്പാറയിലാണ് സംഘർഷം നടന്നത്. ആർ.എസ്.എസ് ജന്മദിനാഘോഷത്തിെൻറ ഭാഗമായി കോതോട്ട്പാറയിൽ സംഘടിപ്പിച്ച പഥസഞ്ചലനത്തിൽ പങ്കെടുക്കാനെത്തിയ ആർ.എസ്.എസ് പ്രവർത്തകരുടെ ബൈക്കുകൾ സി.പി.എം പ്രവർത്തകർ തകർത്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം സി.പി.എം പ്രവർത്തകർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
നാരായണൻ കോതോട്ട്, സഞ്ജയ്, അരുൺകുമാർ, സുധീഷ് ഷൈജു, അനീഷ് മയ്യങ്ങാനം എന്നിവർ ഉൾപ്പെടെ കണ്ടാലറിയുന്നവർക്കെതിരെയാണ് കേസെടുത്തത്. പറക്കളായി രഞ്ജിത്ത്, സുനിൽകുമാർ, രജിത്ത് മടിക്കൈ, രതീഷ് എന്നിവരുടെ ബൈക്കുകളാണ് തകർത്തത്. ഇതുസംബന്ധിച്ച് സുനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.