നീലേശ്വരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും മാതാവിനുമെതിരെ പൊലീസ് കേസെടുത്തു.
തൃക്കരിപ്പൂർ തോയ വളപ്പിൽ ചിത്രയുടെ പരാതിയിൽ കാര്യങ്കോട് രാജൻ (47), ഇവരുടെ മാതാവ് നാരായണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. 20 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് രണ്ടു കുട്ടികളുണ്ട്. ഇപ്പോൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാവും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതി.
നീലേശ്വരം: സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. തൈക്കടപ്പുറത്തെ മറിയംബിയുടെ (24) പരാതിയിൽ ഭർത്താവ് പയ്യന്നൂർ രാമന്തളി എട്ടിക്കുളത്തെ ജാസ്മിൻ, മാതാവ് ജമീല, സഹോദരി സറീന എന്നിവർക്കെതിരെയാണ് കേസെടുത്തത്.
2020ലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ സ്വർണാഭരണങ്ങൾ മുഴുവൻ വിറ്റുതീർത്ത ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.