നീലേശ്വരം: കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശി കടാങ്കോട് വളപ്പിൽ ബാലഗോപാലൻ (41) െട്രയിനിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം കണ്ണപുരം ചെറുകുന്ന് ഗേറ്റിനു സമീപത്ത് ട്രെയിനിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു. ഉടനെ നാട്ടുകാരും പൊലീസും ചേർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യക്ക് കണ്ണപുരം ആയുർവേദ ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി നീലേശ്വരത്തേക്ക് മടങ്ങും വഴിയാണ് അപകടം. പുതുക്കൈയിലെ മാധവൻ-തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: സമിത. മക്കൾ: അക്ഷയ (പ്ലസ്ടു വിദ്യാർഥി), അമൃത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.