നീലേശ്വരം: നഗരസഭ പരിധിയിലെ പാലായി മൂന്നാംകുറ്റി വള്ളിക്കുന്നത്ത് പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിെൻറ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച രാത്രി പത്തോടെ തീയും പുകയും കണ്ടയുടൻ സമീപവാസികൾ അഗ്നിശമനസേനയെ വിവരമറിയിച്ചു.
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ അശോക് കുമാറിെൻറ നേതൃത്വത്തിൽ കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീ പൂർണമായും കെടുത്തിയത്.സന്ധ്യയോടെ കത്തിച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നു സംശയിക്കുന്നു. ശ്രീകോവിലിനുള്ളിലേക്ക് തീ പടർന്നില്ല. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.