നീലേശ്വരം: പാലായി വയലിൽ മൂന്ന് ഏക്കറോളം വരുന്ന ഉണങ്ങിയ പുല്ലിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ 11നാണ് തീപിടിത്തമുണ്ടായത്. കൊയ്ത്തുകഴിഞ്ഞ് ഉണക്കി അട്ടിവെച്ച 40 കെട്ട് വയ്ക്കോൽ പൂർണമായും കത്തിനശിച്ചു. കനത്ത വെയിലും കാറ്റുംമൂലം തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാലായിയിലെ ടി.വി. അമ്പുവിന്റെ വയലിലാണ് തീപിടിത്തം. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന എത്തിയാണ് മണിക്കൂറുകൾ ശ്രമിച്ച് തീ പൂർണമായും അണച്ചത്. 12,000 രൂപയുടെ നഷ്ടം സംഭവിച്ചു. വയലിന് സമീപത്ത് അംഗൻവാടിയും കച്ചവടസ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. ഈ ഭാഗത്തേക്ക് തീ പടരാത്തത് വൻ അപകടം ഒഴിവാക്കി. കാഞ്ഞങ്ങാട് അസി. സ്റ്റേഷൻ ഗ്രേഡ് ഓഫിസർ കെ. സതീശൻ, എസ്.ആർ.ഒ.എച്ച് നിഖിൽ, കെ. ദിലീപ്, ഡ്രൈവർമാരായ കെ.ടി. ചന്ദ്രൻ, ഇ.കെ. എച്ച്. സിഖിൽ, കെ. ദിലീപ്, അജിത്, ഹോം ഗാർഡ് പി.കെ. ധനേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.