നീലേശ്വരം: വ്യാജരേഖ കേസിൽ അഗളി പൊലീസ് അറസ്റ്റ് ചെയ്ത തൃക്കരിപ്പൂരിലെ കെ. വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥൻ നീലേശ്വരം പൊലീസ് എസ്.എച്ച്.ഒ കെ. പ്രേംസദൻ മണ്ണാർക്കാട് കോടതിയിൽ കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച നൽകും. ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിദ്യയെ വിശദമായി ചോദ്യം ചെയ്യും.
തുടർന്ന് കരിന്തളം ഗവ. കോളജിലെത്തി വിശദമായി തെളിവെടുപ്പ് നടത്തും. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയുള്ള അധ്യയന വർഷത്തിൽ വിദ്യ കരിന്തളം കൊളജിൽ മലയാളം ഗെസ്റ്റ് ലക് ചറായി ജോലി ചെയ്തിരുന്നു. ഇതിനുവേണ്ടി മഹാരാജാസ് കോളജിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന കോളജ് പ്രിൻസിപ്പൽ ജെയ് സൻ ബി. ജോസഫിന്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വ്യാജരേഖ ചമക്കൽ, ഗൂഢാലോചന, വഞ്ചന തുടങ്ങിയ നിരവധി വകുപ്പുകൾ ചുമത്തി ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഗെസ്റ്റ് ലക് ചറർ നിയമന ഇൻറർവ്യൂവിൽ വിദ്യ ഹാജരാക്കിയ മഹാരാജാസ് കോളജിൽ ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പരിശോധിക്കാർ മഹാരാജാസ് കോളജിന് അയച്ചു കൊടുത്തിരുന്നു. വിദ്യ നല്കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് മഹാരാജാസ് കോളജ് അധികൃതർ വ്യക്തമാക്കിയതിനെ തുടർന്നാണ് കോളജ് അധികൃതർ നിയമ നടപടിക്കൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.