നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും ബങ്കളത്ത് വീട് പൂർണമായും തകർന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് മുൻ അംഗം ബങ്കളം കൂട്ടപ്പുനയിലെ വി.വി. രുഗ്മിണിയുടെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയാണ് ചൊവ്വാഴ്ച അർധരാത്രി പൂർണമായും തകർന്നു വീണത്. വീട്ടിലുണ്ടായിരുന്ന രുഗ്മണിയും ഭർത്താവും അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, സി.പി.എം. ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ, കെ.വി. മധു തുടങ്ങിയവർ തകർന്ന വീട് സന്ദർശിച്ചു.
ശക്തമായ കാറ്റിലും മഴയിലും മടിക്കൈ ഏച്ചിക്കാനത്തെ പുഷ്പയുടെ വീട് തകർന്നു വീണു. പുഷ്പയും ഭർത്താവ് ദിനേശനും മകനും വീട്ടിലുണ്ടായിരുന്നു. ഇവർ ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണകാക്കുന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.രാജൻ, ഒന്നാം വാർഡ് മെമ്പർ എ. വേലായുധൻ, അമ്പലത്തറ വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.