നീലേശ്വരം: അഞ്ചുദിവസം നാടിനെ മുൾമുനയിൽ നിർത്തിയ പുലിപ്പേടി ഒഴിഞ്ഞ ആശ്വാസത്തിലാണ് നാട്ടുകാർ. ഒടുവിൽ കണ്ടത് പുലിയെ അല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ പേടിയില്ലാതെ പുറത്തിറങ്ങി. ചോയ്യങ്കോട്, കക്കോൽ പ്രദേശങ്ങളിലാണ് നാട്ടുകാരിലൊരാൾ പുലിയെ കണ്ടതായി വിഡിയോ എടുത്ത് അറിയിച്ചത്. എന്നാൽ, പുലിയുടെ സാന്നിധ്യമില്ലെന്ന് വനംവകുപ്പ്. സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ വ്യക്തമായി. പുലിയെന്ന് സംശയിക്കാവുന്ന ഒരു ദൃശ്യവും പതിഞ്ഞിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരാഴ്ച രാത്രിയിലും പകലും നടത്തിയ പട്രോളിങ്ങിലും പുലിയുടെ സാന്നിധ്യം കണ്ടില്ല.
ഇതോടെ ചോയ്യങ്കോട്, കക്കോൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമായി. വനംവകുപ്പ് അധികൃതർ പ്രദേശത്തു നിന്ന് നിരീക്ഷണ കാമറ ഉൾപ്പെടെ മാറ്റി. ഒക്ടോബർ 26നാണ് കക്കോൽ പള്ളത്തിന്റെ പരിസരത്ത് പ്രദേശവാസികൾ പുലി എന്നു തോന്നിപ്പിക്കുന്ന ജീവിയെ കണ്ടത്. ആളുകളുടെ സാമീപ്യം മനസ്സിലാക്കിയ ഇത് ഉടൻതന്നെ കാട്ടിലേക്ക് ഓടി മാറുകയായിരുന്നു. പുലിയെ കണ്ടതായുള്ള വാർത്ത പരന്നതോടെ നാട്ടുകാരും സമീപ വാസികളും ഏറെ ആശങ്കയിലായിരുന്നുവെങ്കിലും ഇപ്പോൾ ആശ്വാസമായി. അതുപോലെ മടിക്കൈ അട്ടക്കാട്ട് പുലിയെ കണ്ടെന്ന സംഭവത്തിലും വനംവകുപ്പ് പുലിയല്ലെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.