വിവാഹ രജിസ്​റ്റർ കാണാതായ സംഭവം: ജീവനക്കാരിയെ സ്ഥലമാറ്റും

നീലേശ്വരം: നഗരസഭ ഓഫിസിൽനിന്ന് 155 വിവാഹങ്ങളുടെ രജിസ്​റ്റർ കാണാതായ സംഭവത്തിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത വനിത ഹെൽത്ത് ഇൻസ്പെക്ടറുടെ ഒരു വർഷത്തെ ഇൻക്രിമെൻറ്​ തടഞ്ഞുവെക്കാനും ഇവരെ നഗരസഭയിൽനിന്ന്​ സ്ഥലം മാറ്റുന്നതിന്​ സംസ്ഥാന സർക്കാറിനോട് അഭ്യർഥിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.

ഇതുമായി ബന്ധപ്പെട്ട്​ നഗരസഭ നൽകിയ കുറ്റാരോപണ മെമ്മോക്ക് ഇവർ നൽകിയ മറുപടിയും ഇതിന്മേൽ നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ടും സംബന്ധിച്ച അജണ്ട ചർച്ച ചെയ്യവെയാണു തീരുമാനം. സെക്രട്ടറി എ.ഫിറോസ് ഖാൻ റിപ്പോർട്ട് കൗൺസിലിൽ അവതരിപ്പിച്ചു. ജൂലൈ 22ന്​ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് ഇവർക്ക്​ കുറ്റാരോപണ മെമ്മോ നൽകി മറുപടി തേടാൻ തീരുമാനിച്ചത്. 2016 മുതൽ 2019 വരെയുള്ള രജിസ്​റ്ററുകളാണ്​ നഷ്​ടപ്പെട്ടത്.

ഇതുസംബന്ധിച്ച്​ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജൂൺ 16ന്​ ചേർന്ന ആരോഗ്യ സ്ഥിരം സമിതി യോഗം ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കൗൺസിലിനോട്​ ശിപാർശ ചെയ്തു. അതേ മാസം 29ന്​ ചേർന്ന കൗൺസിൽ യോഗമാണ് ഇവരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയും രൂപവത്​കരിച്ചു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രവീന്ദ്രൻ, ടി.പി. ലത, കൗൺസിലർമാരായ‍ റഫീഖ് കോട്ടപ്പുറം, എ. ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ചർച്ചകൾക്കു മറുപടിയായി ചെയർപഴ്സൺ ടി.വി. ശാന്ത നടപടി സംബന്ധിച്ച റൂളിങ് നൽകി. കമ്മിറ്റിയുടെ റിപ്പോർട്ട് ജൂലൈ 22ന്​ ചേർന്ന കൗൺസിൽ യോഗം ചർച്ച ചെയ്ത്​ കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിൽ വനിത ഹെൽത്ത് ഇൻസ്പെക്ടർ അവകാശപ്പെട്ടത് ചുമതലയും ഫയലുകളും കൈമാറിയെന്നാണ്​. നഗരസഭ ജനന, മരണ, വിവാഹ സബ് രജിസ്ട്രാറുടെ ചുമതലയും ഫയലുകളും ഒന്നാം ഗ്രേഡ് ജെ.എച്ച്.ഐ നാരായണിക്ക് 2020 ഒക്ടോബർ 10ന്​ കൈമാറിയെന്നായിരുന്നു അവകാശവാദം. ഇതി​െൻറ ഫോട്ടോകോപ്പിയും ഒപ്പം​െവച്ചിരുന്നു. എന്നാൽ ഇങ്ങനെയൊന്നു കണ്ടെത്താനായില്ലെന്നു സെക്രട്ടറി എ. ഫിറോസ് ഖാ​െൻറ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Marriage register missing: Employee to be transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.