നീലേശ്വരം: ഒരാഴ്ചക്കുള്ളിലുണ്ടായ സഹോദരങ്ങളുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. സി.പി.എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും മടിക്കൈ സഹകരണ ബാങ്ക് സീനിയർ ക്ലർക്കുമായ ബങ്കളം കക്കാട്ടെ വി. രാജനാണ് (52), ബുധനാഴ്ച ഉച്ചയോടെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
തലച്ചോറിൽ രക്തസ്രാവം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്നു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രാജെൻറ അനുജൻ നീലേശ്വരം ഗ്രാമീൺ ബാങ്ക് ജീവനക്കാരനായിരുന്ന വി. അശോകൻ (45) വിഷുദിനത്തിലാണ് രാത്രി വീട്ടിൽ ഹൃദയാഘാതംമൂലം മരിച്ചത്.
രാജൻ 25 വർഷത്തോളം സി.പി.എം കക്കാട്ട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ പി.ടി.എ പ്രസിഡൻറ്, കർഷകസംഘം വില്ലേജ് സെക്രട്ടറി, പ്രസിഡൻറ്, ബങ്കളം സഹൃദയ വായന സെക്രട്ടറി, സൂര്യ സാംസ്കാരിക വേദി പ്രവർത്തകൻ, ഡി.വൈ.എഫ്.ഐ മുൻ വില്ലേജ് സെക്രട്ടറി, നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
കക്കാട്ട് സ്കൂൾ പി.ടി.എ പ്രസിഡൻറായിരുന്ന സമയത്താണ് സ്കൂളിന് മികച്ച പി.ടി.എക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. സി.പി.എം ബങ്കളം ലോക്കൽ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.