നീലേശ്വരം: രണ്ടുദിവസം മുമ്പ് പട്ടാപ്പകൽ പരപ്പ ടൗണിൽ ഭീതിപരത്തിയ കാട്ടുപന്നിയെ ഒടുവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനടുത്തുവെച്ചാണ് ഒറ്റയാൻ പന്നിയെ വെടിവെച്ചുകൊന്നത്. കാടിറങ്ങിവന്ന പന്നി കഴിഞ്ഞ 25നാണ് ഭീതി പരത്തിയത്. ഉച്ചയോടെ ടൗണിലിറങ്ങിയ പന്നി, സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഉൾപ്പെടെയുള്ളവക്കുനേരെ ആക്രമണം നടത്തി.
വനപാലകർ എത്തുമ്പോഴേക്കും പന്നി ടൗണിൽനിന്നും അടുത്ത പറമ്പുകളിലേക്ക് ഓടിമറഞ്ഞിരുന്നു. പന്നിയെ കണ്ടെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിനോദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജിതിൻ, വാച്ചർ സുമേഷ് എന്നിവരാണ് പന്നിയെ കണ്ടെത്താൻ പുലർച്ചവരെ ശ്രമം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.