നീലേശ്വരം: തൈക്കടപ്പുറത്ത് തലയിൽ സ്‌റ്റീൽ പാത്രം കുടുങ്ങിയ ഒന്നര വയസ്സായ കുട്ടിയെ കാഞ്ഞങ്ങാട് അഗ്നിശമനസേന രക്ഷപ്പെടുത്തി. തൈക്കടപ്പുറത്തെ അൻഫിൽ -നഫീസത്ത് ദമ്പതികളുടെ മകൻ സെൻമാലിക്കാണ് പാത്രത്തിൽ തല കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 10ന് വീട്ടിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടിയുടെ തല പാത്രത്തിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും
കട്ടിയുള്ള പാത്രമായതിനാൽ സാധിച്ചില്ല. അഗ്നി രക്ഷസേന ഷിയേർസ്, ഷീറ്റ് കട്ടർ എന്നിവ ഉപയോഗിച്ച് സാഹസികമായി മുറിച്ചുമാറ്റി. ഈ വഴിക്കു പോവുകയായിരുന്ന പിങ്ക് പൊലീസ് വാഹനം തടഞ്ഞുനിർത്തിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.
ഉടൻ പൊലീസ് ഓഫിസർമാരായ എസ്.ഐ രമണി, സുചിത്ര, രേഷ്മ എന്നിവർ പൊലീസ് വാഹനത്തിൽ കയറ്റി കാഞ്ഞങ്ങാട് അഗ്നിരക്ഷ നിലയത്തിലേക്ക് കുട്ടിയെ എത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.