നീലേശ്വരം: സി.പി.എം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക കാർ ഡ്രൈവറായി ദീർഘകാലം ജോലി ചെയ്തിരുന്ന സമയത്തുള്ള സ്നേഹബന്ധമാണ് സുഖവിവരം അന്വേഷിച്ച് മുഖ്യമന്ത്രി രാജുവിന്റെ വീട്ടിൽ എത്തിച്ചത്. പിണറായി സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് ജില്ലയിൽ എത്തിയാൽ എല്ലാ പരിപാടികൾക്ക് പോകുമ്പോഴും രാജുവാണ് കാർ ഓടിച്ചിരുന്നത്.
അന്നുതൊട്ടുള്ള സൗഹൃദം ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷവും കാത്തുസൂക്ഷിച്ചു. പിണറായിയെ നേരിട്ട് ഫോൺ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്ന രാജുവിന്റെ സൗഹൃദം മുഖ്യമന്ത്രിയും കാത്തുസൂക്ഷിച്ചു. നിഷ്കളങ്കമായ രാജുവിന്റെ പെരുമാറ്റം പിണറായിക്ക് മറക്കാനും പറ്റാത്ത സ്ഥിതിയായി.
പിണറായി ചികിൽസക്ക് അമേരിക്കയിലേക്ക് പോകുമ്പോൾ വിളിച്ച് യാത്രമംഗളങ്ങൾ നേർന്നിരുന്നു. ഒരു മാസം മുമ്പ് അപ്രതീക്ഷിതമായി രാജുവിന്റെ ശരീരത്തിന്റെ ഒരുഭാഗം പൂർണമായും തളരുകയായിരുന്നു. തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വിദഗ്ധ ചികിൽസ നൽകണമെന്ന് നിർദേശിച്ചിരുന്നു.
ശനിയാഴ്ച ജില്ലയിലെ പരിപാടിക്കിടയിൽ സമയം കണ്ടെത്തി രാജുവിന്റെ വീട്ടിൽ മുഖ്യമന്ത്രി എത്തി സുഖവിവരങ്ങൾ അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത വരവിൽ നാട്ടുകാരും കുടുംബവും കൈകൾ കൂപ്പി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.