സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ ഔദ്യോഗിക സ്​ഥാനാർഥിയെ പരാജയപ്പെടുത്തി

നീലേശ്വരം: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയതോടെ നീലേശ്വരം ഏരിയയില്‍ റെബലുകൾ മത്സരിക്കുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ്ചന്ദ്ര​െൻറ വീട് ഉള്‍പ്പെടുന്ന ബ്രാഞ്ചില്‍ അദ്ദേഹത്തി​െൻറ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ നിലവിലുണ്ടായിരുന്ന ബ്രാഞ്ച് സെക്രട്ടറി പരാജയപ്പെട്ടു.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ വിവാദം സൃഷ്​ടിച്ച നീലേശ്വരം ലോക്കലില്‍പെട്ട പട്ടേന ലക്ഷംവീട് കോളനി ബ്രാഞ്ച് സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ നിർദേശങ്ങള്‍ പാടേ അട്ടിമറിച്ചുകൊണ്ട് വോട്ടെടുപ്പ് നടന്നത്. നിലവിലെ ബ്രാഞ്ച് സെക്രട്ടറി ദാമോദര​െൻറ പേര് എ.പി. പത്മനാഭന്‍ നിർദേശിക്കുകയും പി.വി. ബാബു പിന്താങ്ങുകയും ചെയ്തു.

എന്നാല്‍, ഇതിനെതിരെ സി.പി. കരുണാകര​െൻറ പേര് മുനിസിപ്പല്‍ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ദാക്ഷായണിയുടെ ഭര്‍ത്താവ് ടി.വി. കുഞ്ഞിക്കണ്ണന്‍ നിർദേശിച്ച് പ്രജുഷ പിന്താങ്ങി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ഏഴിനെതിരെ പത്തുവോട്ടുകള്‍ക്ക് നിലവിലെ സെക്രട്ടറി ദാമോദരന്‍ പരാജയപ്പെട്ടു.

സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ കെ.പി.സതീഷ്ചന്ദ്ര​െൻറ സാന്നിധ്യത്തില്‍ വോട്ടെടുപ്പ് നടന്ന് നിലവിലുള്ള സെക്രട്ടറിയെ പരാജയപ്പെടുത്തിയത് കടുത്ത വിഭാഗീയതയാണെന്നും ഇത് തുടര്‍ന്ന് നടക്കുന്ന മറ്റ് സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നും നേതൃത്വം ആശങ്കപ്പെടുന്നു.

സംസ്ഥാന കമ്മിറ്റിയംഗം പങ്കെടുത്ത ബ്രാഞ്ച് സമ്മേളനത്തില്‍പോലും വോട്ടെടുപ്പ് തടയാന്‍ കഴിഞ്ഞില്ലെന്നത് നേതൃത്വം ഗൗരവത്തിലാണ് കാണുന്നത്.

സമ്മേളനത്തില്‍ സതീഷ്ചന്ദ്രന് പുറമെ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. നാരായണന്‍, ടി.പി. ശാന്ത, ലോക്കല്‍ സെക്രട്ടറി എ.വി. സുരേന്ദ്രന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ. തമ്പാന്‍ നായര്‍, അഭിലാഷ് കളരിക്കല്‍ എന്നിവരും പങ്കെടുത്തു. പട്ടേനയില്‍ നടന്ന കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ പരാജയപ്പെടുത്തിയ നീലേശ്വരത്ത് ഇത്തവണയും വിഭാഗീയത വ്യാപകമാവുമെന്നതി​െൻറ സൂചനയാണ് പട്ടേന ബ്രാഞ്ച് സമ്മേളനം നല്‍കുന്നത്.

കഴിഞ്ഞ തവണ അഞ്ചുപേരെ വോട്ടെടുപ്പിലൂടെ പുറത്താക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ദാമോദരനാണ് ഇത്തവണ വോട്ടെടുപ്പിലൂടെ പരാജയ​െപ്പട്ടത്.

Tags:    
News Summary - The CPM defeated the official candidate at the branch meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.