നീലേശ്വരം: ചെടികൾ നട്ടുവളർത്തി അവയിൽനിന്നുള്ള വരുമാനംകൊണ്ട് കുടുംബത്തിെൻറ ചെലവുകൾ വഹിക്കുകയും വീടിെൻറ വായ്പ തിരിച്ചടക്കുകയും ചെയ്യുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ തവളക്കുണ്ട് സ്വദേശിയായ സരയു സന്തോഷ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനി. ലോക്ഡൗൺ കാലത്ത് 90ലധികം വ്യത്യസ്തങ്ങളായ പത്തുമണിപ്പൂക്കൾ വിരിയിച്ചെടുത്ത ഈ കൊച്ചുമിടുക്കി ഇപ്പോൾ 400ലധികം ഇനത്തിലുള്ള വൈവിധ്യങ്ങളായ ചെടികളാണ് വീട്ടുമുറ്റത്ത് വിൽപനക്കായി ഒരുക്കിയിട്ടുള്ളത്.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് സരയു. കൗതുകമെന്ന നിലയിലാണ് പൂക്കൾ ശേഖരിക്കാൻ തുടങ്ങിയത്. ആദ്യം പത്തുമണിപ്പൂക്കളായിരുന്നു പരിപാലിച്ചത്. തെക്കൻ ജില്ലകളിൽ നിന്നാണ് വിത്തുകളും തൈകളുമെല്ലാം എത്തിച്ചത്. നവമാധ്യമങ്ങളിൽ സരയുവിെൻറ ചെടികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതോടെ ഇതര ജില്ലകളിൽനിന്ന് ഉൾപ്പെടെയുള്ളവർ ചെടികൾ വാങ്ങാനെത്തിത്തുടങ്ങി. ഇതോടെ ഇവരുടെ കുടുംബത്തിന് വരുമാനമാർഗമാവുകയായിരുന്നു. ഇപ്പോൾ കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ പേർ സരയുവിെൻറ ചെടികൾ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.