നീലേശ്വരം: പടന്നക്കാട് കാർഷിക കോളജിൽ അധ്യാപക ക്ഷാമത്തെത്തുടർന്ന് പഠനം മുടങ്ങുന്നു. പകരക്കാരെ നിയമിക്കാതെ സ്ഥലംമാറ്റം നടത്തുന്നതാണ് അധ്യാപക ക്ഷാമത്തിനുകാരണം.
സ്ഥിരം അധ്യാപകരില്ലാത്ത പഠനവകുപ്പുകളുടെ എണ്ണം ഇപ്പോൾ നാലായി. പൊതുസ്ഥലമാറ്റത്തിൽ ഉൾപ്പെട്ട അനിമൽ ഹസ്ബന്ററി, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങൾ, നേരത്തെ തന്നെ സ്ഥിരം അധ്യാപകർ ഇല്ലാതിരുന്ന ബയോടെക്നോളജി, മൈക്രോ ബയോളജി പഠനവകുപ്പുകളിലാണ് സ്ഥിരം അധ്യാപകരില്ലാത്തത്. 61 അധ്യാപക തസ്തികകളിൽ 21 എണ്ണത്തിലും സ്ഥിരം അധ്യാപകരില്ല.
കാർഷിക കോളജിനോടുള്ള അവഗണന ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ കോളജ് യൂനിറ്റ് പ്രതിഷേധ സമരം നടത്തി. ഇക്കാര്യമുന്നയിച്ച് നേരത്തെയും വിദ്യാർഥികൾ സമരം നടത്തിയിരുന്നു.മുമ്പ് തൃശൂരിലെ സർവകലാശാല ആസ്ഥാനത്ത് ജനറൽ കൗൺസിൽ യോഗം ചേർന്നപ്പോൾ വിദ്യാർഥികൾ തൃശൂരിലെ കേന്ദ്രകാമ്പസിൽ എത്തി സമരം ചെയ്തിരുന്നു. ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ അധ്യാപക തസ്തികകളും ഉടൻ നികത്തണമെന്നാവശ്യപ്പെട്ട് കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം എസ്. സമ്പത്ത് കൃഷി മന്ത്രി പി. പ്രസാദിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.