നീലേശ്വരം: പാലാവയൽ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ജില്ല അണ്ടർ 17 വടംവലി മത്സരങ്ങൾക്കിടെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇരട്ട സഹോദരികൾ.
ചാമ്പ്യൻമാരായ പരപ്പ ഗവ. സ്കൂളിനെ പ്രതിനിധാനംചെയ്തെത്തിയ ഹരിനന്ദനയും ഹരിചന്ദനയും അടങ്ങുന്ന ഇരട്ടകളുടെ കൈക്കരുത്താണ് കിരീടം ചൂടാൻ സഹായിച്ചത്. കാൽക്കീഴിലെ മണ്ണിലുറച്ചുനിന്ന് എതിരാളികളെ വടത്തിൽ കുരുക്കി വലിക്കുന്നതിെൻറ ആവേശത്തിനിടയിലും ഹരിനന്ദനയും ഹരിചന്ദനയും പുഞ്ചിരി കൈവിട്ടിരുന്നില്ല. ഇവരുൾപ്പെട്ട ടീമാണ് മിക്സഡ് വിഭാഗത്തിൽ ചാമ്പ്യൻമാരായത്.
പരപ്പയിലെ ചുമട്ടുതൊഴിലാളി ഹരിയുടെയും അനുഷയുടെയും മക്കളാണ്. പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളാണ്. കഴിഞ്ഞവർഷം കായംകുളത്ത് നടന്ന സംസ്ഥാന അണ്ടർ 17 വടംവലി മത്സരത്തിൽ ജനറൽ വിഭാഗത്തിൽ റണ്ണറപ് ആയ കാസർഗോഡ് ജില്ല ടീമിലും അംഗങ്ങളായിരുന്നു.
കൊല്ലത്ത് നടക്കുന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ സെലക്ഷനും ഈ ഇരട്ടകൾക്ക് ലഭിച്ചു. സംസ്ഥാന വടംവലി കോച്ചായ കനകപ്പള്ളി പി.സി. പ്രസാദും സ്കൂളിലെ കായികാധ്യാപകരായ കെ. രമേശനും ദീപ പ്ലാക്കലുമാണ് പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.