നീലേശ്വരം: വെസ്റ്റ്എളേരി പഞ്ചായത്തിലെ പത്താം വാർഡിലെ ചട്ടമല - വെളിച്ചംതോട് - പറമ്പറോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. നല്ലൊരു റോഡിനുവേണ്ടിയുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിന് മൂന്നുപതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1990കളിൽ കുടിയേറ്റകർഷകരുടെ ശ്രമഫലമായി നിർമിച്ച റോഡ് പഞ്ചായത്തിന് കൈമാറുകയായിരുന്നു.
പ്രായമായവരും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണ് തകർന്നുനാശമായി കിടക്കുന്നത്. കൂടാതെ രണ്ടുപട്ടികവർഗ കോളനിയിലെ കുടുംബങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വർഷങ്ങൾ കടന്നുപോയിട്ടും മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതി ഈ പ്രദേശത്തെ അവഗണിക്കുന്നതായി നാട്ടുകാർ പറയുന്നു. റോഡ് തകർന്ന് മഴ വന്നതോടെ റോഡുതന്നെ കാടുകയറിയ നിലയിലാണ്. നല്ലൊരു റോഡിന് പഞ്ചായത്ത് അധികൃതരുടെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.