നീലേശ്വരം: ജല സാഹസിക ടൂറിസം വികസന സ്വപ്നങ്ങൾക്ക് നിറംപകർന്ന് കയാക്കിങ് ആരംഭിച്ചു. നീലേശ്വരം ഓർച്ച പുഴയിലാണ് കയാക്കിങ് തുഴച്ചിൽ ആരംഭിച്ചത്. സമദ് ഓർച്ച, നിഷാഹു കൂളിയംകാൽ, തൈക്കടപ്പുറം സ്വദേശികളായ നൗഷാദ്, മൊഹസീൻ എന്നീ യുവസംരംഭകരാണ് ഓർച്ച പുഴയിൽ കയാക്കിങ് ആരംഭിച്ചത്. ഡി.ടി.പി.സിയുമായി സഹകരിച്ചാണ് സാഹസിക കയാക്കിങ് തുടങ്ങിയത്.
അതിസുരക്ഷയിലാണ് ജലയാത്ര നടത്തുന്നത്. ആളുകളുടെ പൂർണ സുരക്ഷ സംരംഭകർ ഉറപ്പുവരുത്തും.
നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി, കൗൺസിലർമാരായ ഇ. ഷജീർ, കൗൺസിലർമാരായ ഷംസുദ്ദീൻ അരിഞ്ചിറ, എം.കെ. വിനയരാജ്, വി. അബൂബക്കർ എന്നിവർ കയാക്കിങ്ങിൽ യാത്ര നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.