പടന്ന: ആദ്യസിനിമയിലെ അഭിനയത്തിനുതന്നെ ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തം നാടിന് സമർപ്പിച്ച് മികച്ച സ്വഭാവ നടനുള്ള പുരസ്കാര ജേതാവ് പി.പി. കുഞ്ഞിക്കൃഷ്ണൻ. തനിക്ക് പിന്തുണ നൽകിയ തടിയൻ കൊവ്വൽ, ഉദിനൂർ ഗ്രാമത്തിനും പടന്ന പഞ്ചായത്തിനും ആദ്യ സിനിമയിലെ സഹപ്രവർത്തകർക്കും പുരസ്കാരം സമർപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം വിസ്മയ സ്റ്റുഡിയോവിൽ ‘പഞ്ചവത്സര പദ്ധതി’ എന്ന സിനിമയുടെ ഡബ്ബിങ്ങിനിടയിലാണ് പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞത്. അംഗീകാരത്തിൽ എറെ സന്തോഷം തോന്നുന്നു. യാദൃശ്ചികമായി സിനിമയിൽ എത്തിയ തന്നെ വിശ്വാസത്തിലെടുത്ത് മികച്ച അവസരം നൽകിയ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ, അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥൻ, രാജേഷ് മാധവൻ, രാഗേഷ് ഉഷാർ, ഗോകുൽ, അനിൽ തുടങ്ങി സിനിമയിലെ മുഴുവൻ സഹപ്രവർത്തകർക്കും ഈ പുരസ്കാരത്തിെന്റ പേരിൽ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ തുടക്കക്കാരന്റെ പതർച്ചയില്ലാതെ തന്റെ വേഷം ഭംഗിയാക്കിയ കുഞ്ഞിക്കൃഷ്ണെന്റ അഭിനയം സിനിമ ഇറങ്ങിയ സമയത്ത് തന്നെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.