Representational Image

തീരദേശത്തിന് ആശ്വാസം; നിർത്തലാക്കിയ കെ.എസ്‌.ആർ.ടി.സി സർവിസ്‌ പുനരാരംഭിക്കുന്നു

പ​ട​ന്ന: മു​ട​ങ്ങി​യ പ​യ്യ​ന്നൂ​ർ, തൃ​ക്ക​രി​പ്പൂ​ർ പ​ട​ന്ന -പ​ട​ന്ന​ക്ക​ട​പ്പു​റം റൂ​ട്ടി​ലെ കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സ്‌ 10ന്‌ ​പു​ന​രാ​രം​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു ബ​സാ​ണ്‌ സ​ർ​വി​സ്‌ ന​ട​ത്തു​ക. യാ​ത്ര​ക്കാ​ർ​ക്ക്‌ ഉ​പ​കാ​ര​പ്പെ​ടും​വി​ധം സ​മ​യം ക്ര​മീ​ക​രി​ച്ച്‌ ദി​വ​സ​ത്തി​ൽ മൂ​ന്നു​സ​മ​യ​ത്താ​ണ് സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഉ​ച്ച​ക്ക് 1.15 ന് ​പ​യ്യ​ന്നൂ​ർ നി​ന്ന് തൃ​ക്ക​രി​പ്പൂ​ർ കാ​ര ത​ലി​ച്ചാ​ലം -ന​ട​ക്കാ​വ് വ​ഴി​യും രാ​ത്രി എ​ട്ടി​ന്​ ഒ​ള​വ​റ ന​ട​ക്കാ​വ് വ​ഴി​യു​മാ​ണ് പ​ട​ന്ന​ക്ക​ട​പ്പു​റ​ത്ത് എ​ത്തു​ക. അ​തി​രാ​വി​ലെ 5.15 ന് ​തി​രി​ച്ച് പ​ട​ന്ന​ക്ക​ട​പ്പു​റ​ത്തുനി​ന്ന് പു​റ​പ്പെ​ടും. കോ​വി​ഡ്‌ കാ​ല​ത്താ​ണ്‌ ഈ ​റൂ​ട്ടി​ൽ സ​ർ​വി​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത്‌. പ്ര​സ്തു​ത ബ​സ് അ​ട​ക്കം പ​ട​ന്ന റൂ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ല്​ ബ​സ് സ​ർ​വി​സ്‌ പു​ന:​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി ആ​ൻ​റ​ണി രാ​ജു​വി​ന് എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ മു​ഖേ​ന പ​ട​ന്ന ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​വി. മു​ഹ​മ്മ​ദ് അ​സ്‍ലം, ഉ​ദി​നൂ​ർ സി.​പി.​എം ഘ​ട​ക​വും തൃ​ക്ക​രി​പ്പൂ​ർ, പ​ട​ന്ന​ക​ട​പ്പു​റം ഭാ​ഗ​ത്തെ ഇ​ട​ത് യു​വ​ജ​ന വി​ഭാ​ഗ​ങ്ങ​ളും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം മൂ​ന്ന്​ ബ​സു​ക​ൾ പ​ട​ന്ന വ​ഴി സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു.കോ​വി​ഡ് കാ​ല​ത്ത് സ​ർ​വി​സ് നി​ർ​ത്തി​യ​തോ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം വ​ലി​യ പ്ര​യാ​സം നേ​രി​ട്ടു​വ​രു​ക​യാ​യി​രു​ന്നു. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ​നി​ന്ന്‌ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ, മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ, അ​തി​രാ​വി​ലെ പ​യ്യ​ന്നൂ​ർ റെ​യി​വേ സ്‌​റ്റേ​ഷ​നി​ൽ എ​ത്തേ​ണ്ട ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്ക്‌ ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​സ​ർ​വി​സ്. സ​ർ​വി​സ്‌ പു​ന​രാ​രം​ഭി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച വ​കു​പ്പ് മ​ന്ത്രി​യെ​യും എം.​എ​ൽ.​എ​യെ​യും പ​ട​ന്ന ഗ്രാ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​വി. മു​ഹ​മ്മ​ദ് അ​സ്‍ലം അ​ഭി​ന​ന്ദി​ച്ചു. ബാ​ക്കി ബ​സു​ക​ളും അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - KSRTC service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.