പടന്ന: പടന്ന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ കാവുന്തല പാടശേഖരത്തിൽ സംഘടിപ്പിച്ച മഴപ്പൊലിമ സ്ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഘോഷയാത്രക്കുശേഷം കാർഷിക പുനരാവിഷ്കരണ കാമ്പയിൻ മഴപ്പൊലിമ 2023ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം നിർവഹിച്ചു. ചലച്ചിത്ര അവാർഡ് ജേതാവും പടന്ന ഗ്രാമ പഞ്ചായത്ത് മെംബറുമായ പി.പി. കുഞ്ഞികൃഷ്ണനും സിനിമ നടൻ ഉണ്ണിരാജും മുഖ്യാതിഥികളായി. ചെയർപേഴ്സൻ സി. റീന അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.വി. വിനോദ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സുമേഷ്, ബ്ലോക്ക് മെംബർ ടി. രതില, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ.പി. ഷാഹിദ, പി.വി. അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ എം.പി. ഗീത, യു.കെ. മുസ്താഖ്, എം. രാഘവൻ, എം.കെ. സാഹിറ, എ.കെ. ജാസ്മിൻ, പി. പവിത്രൻ, വി. ലത, ടി. വിജയലക്ഷ്മി, കെ.വി. തമ്പായി, വൈസ് ചെയർപേഴ്സൻ ഇ.വി. ചിത്ര എന്നിവർ സംബന്ധിച്ചു. നാടൻ പാട്ടുകലാകാരൻ സുഭാഷ് അറുകരയുടെ നാടൻപാട്ടും അരങ്ങേറി.
പാടശേഖരം സ്ഥിതി ചെയ്യുന്നിടത്തെ കുളത്തിൽ നീന്തൽ മത്സരം സംഘടിപ്പിച്ചു. കാർഷിക സംസ്കാരത്തിന്റെ സ്മരണ ഉണർത്തി വിശിഷ്ട വ്യക്തികൾക്കൊപ്പം കുട്ടികളും ഓക്സിലറി ഗ്രൂപ് അംഗങ്ങളും നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും ഒത്തുകൂടി നെൽകൃഷി വിത്തിറക്കി മഴപ്പൊലിമ ആഘോഷമാക്കി തീർത്തു.
തൃക്കരിപ്പൂർ: ഗതകാല കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പായി മഴപ്പൊലിമ ആവേശമായി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് എടാട്ടുമ്മൽ മില്ലിന് സമീപത്ത് പരിപാടി സംഘടിപ്പിച്ചത്. 800 ഓളം കുടുംബശ്രീ അംഗങ്ങൾ പരിപാടിയിൽ കൈകോർത്തു. നാടൻപാട്ടിെന്റ തനിമ ആസ്വാദകർക്ക് സമ്മാനിച്ച് സുരേഷ് പള്ളിപ്പാറയുടെ ആലാപനം ആവേശമായി.
മത്സര ഇനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ‘നിധി കണ്ടെത്തൽ’ മത്സരം ആയിരുന്നു. അടുക്കളയിലെ ഏറ്റവും വിലപിടിപ്പുള്ള തക്കാളിയെ വിദഗ്ദമായി ഒളിപ്പിച്ച് ഒടുവിൽ ‘നിധി’ കണ്ടെത്തിയതോടെ കാണികളിൽ ചിരിപടർന്നു. ഓട്ട മത്സരം, തിരുവാതിര, ഒപ്പന, താറാവുപിടിത്തം, പാട്ടുതൊപ്പി എന്നിവയും വയലിൽ അരങ്ങേറി. മുഴുവൻപേർക്കും കഞ്ഞിയും ചിക്കൻ കായ് വറവും, മാങ്ങ ചമ്മന്തിയും നൽകിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ മഴപ്പൊലിമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഹാഷിം, മെംബർമാരായ ഫായിസ് ബീരിച്ചേരി, രജീഷ് ബാബു, കെ.വി. കാർത്ത്യായനി, കെ. രാധ, കെ.എം. ഫരീദ, എം. ഷൈമ, കെ.പി. സുനീറ, ഇ. ശശിധരൻ, കെ.പി. സുധീഷ്, ടി.എം. അബ്ദുൽ ഷുക്കൂർ, എം. മാലതി, എം.കെ. ഹാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.