തൃക്കരിപ്പൂർ: കഴിഞ്ഞ വർഷം ജില്ലക്ക് സൈക്ലിങ്ങിൽ മുന്നേറ്റം. കോവിഡ് അടച്ചിടലിനിടയിൽ തനിച്ച് ചെയ്യാവുന്ന വ്യായാമം എന്ന നിലയിൽ ആരംഭിച്ച സൈക്ലിങ് പലർക്കും ജീവിതത്തിെൻറ ഭാഗമായപ്പോൾ ഒരു വർഷത്തിനിടെ എട്ടുപേർ പത്തായിരം കിലോമീറ്റർ പിന്നിട്ടു. ദേശാന്തര സൈക്ലിങ് ഗവേണിങ് ബോഡിയായ ഓഡാക്സ് ക്ലബ് പാരീസിയൻ സംഘടിപ്പിക്കുന്ന ഇവന്റുകളിൽ പങ്കെടുത്ത് സൂപ്പർ റോഡണർ പദവിയിൽ എത്തിച്ചേർന്നത് വനിത ഉൾെപ്പടെ എഴു പേരാണ്.
വ്യത്യസ്ത ദൈർഘ്യമുള്ള 'ബ്രെവേ' കളായാണ് മത്സരം സംഘടിപ്പിക്കുന്നത്. പതിമൂന്നര മണിക്കൂറിൽ ആണ് 200 കിലോമീറ്റർ ബ്രെവേ തീർക്കേണ്ടത്. 20, 27 മണിക്കൂറുകൾ കൊണ്ടാണ് യഥാക്രമം 300, 400 കിലോമീറ്റർ മത്സരം പൂർത്തിയാക്കേണ്ടത്. 600 കിലോമീറ്റർ ബ്രെവേക്ക് 40 മണിക്കൂർ സമയമുണ്ട്. ഇത്രയും റൈഡുകൾ പൂർത്തിയാക്കുന്നവർക്കാണ് സൂപ്പർ റോഡണർ പദവി ലഭിക്കുന്നത്. ജില്ലയിൽ നിന്ന് കഴിഞ്ഞവർഷം വി.എൻ. ശ്രീകാന്ത്, സുജേഷ് നീലേശ്വരം, എൻ.കെ.പി. ഇംതിയാസ് അഹമദ്, അശ്വിൻ ആർ. നാഥ്, വീണ കോടിയത്ത്, രഞ്ജിത്ത്, സരിത്ത് ഏഴിമല എന്നിവരാണ് എസ്.ആർ പദവി കരസ്ഥമാക്കിയത്. കാസർകോട് പെഡലേഴ്സ്, തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് എന്നീ ക്ലബുകളുടെ ഭാഗമാണ് എല്ലാവരും.
മൃദുൽ ഇളംബച്ചി, സുജേഷ് എന്നിവർ 15,000ത്തിലേറെ കിലോമീറ്റർ പിന്നിട്ടു. 14,450 ആണ് ഇംതിയാസിെൻറ നേട്ടം. സജിൻ കോറോം, സുജി ശ്രീധർ, അരുൺ ഫോട്ടോഫാസ്റ്റ്, അശ്വിൻ ആർ. നാഥ്, ടി.എം.സി. ഇബ്രാഹിം എന്നിവരാണ് പത്തായിരം കിലോമീറ്റർ പിന്നിട്ട മറ്റു സൈക്ലിസ്റ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.