പ്രതീകാത്മക ചിത്രം

വ്യാപാരിയെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു

തൃക്കരിപ്പൂർ: വ്യാപാരിയായ യുവാവിനെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. തൃക്കരിപ്പൂർ ടൗണിലെ മൊബൈൽ പോയിന്റ് ഉടമ തങ്കയത്തെ വി.പി. ഫൈസലി(31)നാണ് കുത്തേറ്റത്.

ഇന്നലെ രാത്രി കട അടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ യുവാവ് ഷട്ടർ താഴ്ത്തി അക്രമിക്കുകയായിരുന്നു. ദേഹത്ത് കുത്തുന്നതിനിടെ കൈകൊണ്ട് തടഞ്ഞതിനാൽ ഫൈസലിന്റെ കൈക്കാണ് പരിക്കേറ്റത്. കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്‌ തങ്കയം താലൂക്ക് ആശുപത്രി പരിസരത്തെ യുവാവിനെ ചന്തേര പൊലീസ് പിടികൂടി.

Tags:    
News Summary - trader attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.