ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബുകൾ ഉദ്ഘാടനം ചെയ്ത അതിഥി അധ്യാപകർ

കടൽ കടന്നെത്തി, സ്നേഹം നിറച്ച വാക്കുകൾ

തൃക്കരിപ്പൂർ: അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികളെയും സ്കൂൾ പ്രവർത്തനങ്ങളെയും ഓൺലൈനിൽ പുനരാവിഷ്കരിക്കുകയാണ് വിദ്യാലയങ്ങൾ. കടലിനക്കരെ നിന്നുള്ള അതിഥികളെ കുട്ടികൾക്കായി ഓൺലൈനിൽ കൊണ്ടുവന്ന് വേറിട്ട മാതൃക തീർക്കുകയാണ് ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂൾ. വിവിധ ക്ലബ് ഉദ്ഘാടനങ്ങൾ മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ ഈ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.

വടക്കെ അമേരിക്കൻ രാജ്യമായ മെക്സികോയിൽ നിന്നാണ് ഉദ്ഘാടക. മെക്സി​േകായിലെ ഗൗതലജാറ യൂനിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗത്തിൽ പ്രഫസറും ഇംഗ്ലീഷ് ഭാഷ പ്രചാരകയുമായ സാൻഡ്ര ഹായ്രയാണ് ഉദ്ഘാടനം നിർവഹിച്ചത്.വളരെ സരസമായ ഉദ്ഘാടന പ്രസംഗം കുട്ടികൾ നന്നായി ആസ്വദിച്ചു. സ്പാനിഷാണ് മെക്സികോ വംശജയായ സാൻഡ്രയുടെ മാതൃഭാഷ. സ്പാനിഷ് മൊഴിയിൽ ഉദിനൂർ പോലുള്ള വാക്കുകൾ സാൻഡ്ര ഉച്ചരിച്ചത് കുട്ടികൾക്ക് നന്നായി രസിച്ചു. ചടങ്ങിന് ആശംസയർപ്പിക്കാൻ ബ്രസീലിലെ എസ്പിരിറ്റോ സാൻറോയിലെ ഇംഗ്ലീഷ് അധ്യാപകനായ വെബർ കെയ്സറും എത്തി.

ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ എ.വി സന്തോഷ് കുമാറാണ് ഇരുവരെയും ക്ഷണിച്ചത്. എൽ.പി വിഭാഗം ഇംഗ്ലീഷ് ക്ലബി​െൻറ ഉദ്ഘാടനം വിക്ടേഴ്സ് ചാനലിൽ രണ്ടാം ക്ലാസ് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വി.എൽ. നിഷ നിർവഹിച്ചു. ഹെഡ്മാസ്​റ്റർ സി. സുരേശൻ സംസാരിച്ചു. പൂർണമായും കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് ഫെസ്​റ്റി​െൻറ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി.

Tags:    
News Summary - Foreigners for the inauguration of the School English Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.