തൃക്കരിപ്പൂർ: വൈദ്യുതി നിലക്കുമ്പോൾ തൃക്കരിപ്പൂർ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിൽ ഇൻറർനെറ്റ് സേവനം തടസ്സപ്പെടുന്നത് ദുരിതമായി.
ടെലിഫോൺ എക്സ്ചേഞ്ചിലെ ബാറ്ററി പ്രവർത്തനം നിലച്ചതാണ് പ്രശ്നത്തിന് കാരണം. ബാറ്ററി കേടായിട്ട് ഏതാണ്ട് ഒരുമാസത്തിലേറെയായി. വൈദ്യുതി വിതരണം നിലക്കുമ്പോൾ ഉപഭോക്താക്കൾക്ക് സേവനം മുടങ്ങാതിരിക്കാൻ എക്സ്ചേഞ്ചിൽ ബാക്കപ് സംവിധാനം അനിവാര്യമാണ്.
ലാൻഡ് ഫോൺ സേവനങ്ങൾ അപൂർവമായെങ്കിലും ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നുണ്ട്. ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് സേവനങ്ങളും നിലക്കുന്ന സാഹചര്യമാണ്. മൊബൈൽ ഇൻറർനെറ്റ് കൂടി ഇല്ലാതായത് ഉപഭോക്താക്കളെ അകറ്റുമെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടി.
വിവിധ ഫ്രാഞ്ചൈസികൾ വഴി ഫൈബർ ടു ഹോം അതിവേഗ ഇൻറർനെറ്റ് സേവനം ബി.എസ്.എൻ.എൽ നൽകുന്നുണ്ട്. നിസ്സാര കാരണങ്ങളുടെ പേരിൽ സേവനങ്ങൾ തടസ്സപ്പെടുന്നത് പൊതുമേഖല സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢാലോചനയായും കാണുന്നവരുണ്ട്.
വൈദ്യുതി വിതരണത്തിൽ അടിക്കടി തടസ്സം നേരിടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ബാങ്കുകളുടെയും ഇതര ഓഫിസുകളുടെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.