തൃക്കരിപ്പൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേടെന്ന്

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജോസഫ്. പ്രാഥമിക കണക്കെടുപ്പിൽ 1053 വോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.

ഒന്ന് മുതൽ മൂന്ന് വരെ വോട്ടർ ഐ.ഡികൾ ഉദ്യോഗസ്ഥർ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ 72 ബൂത്തുകളിലാണ് ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളും ഉള്ളത്.

ഈ പട്ടിക​െവച്ചാണ് വോട്ടെടുപ്പിന് തയാറെടുപ്പ് നടത്തുന്നത്. 1053 പേരുടെ വിവരങ്ങൾ ജില്ല കലക്ടർക്ക് കൈമാറിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഭീഷണിയും കൈയ്യൂക്കും സംഘർഷവും ഉണ്ടാക്കാൻ ഇത്തരം തിരിച്ചറിയൽ രേഖകൾ കാരണമാകും. യു.ഡി.എഫ് ബൂത്ത് ഏജൻറുമാർക്ക് സംരക്ഷണമില്ലാത്ത അവസ്ഥ ഇതുവഴിയുണ്ടാവുന്നു.

ഭീഷണിയുള്ള 72 ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരെ നിയമിക്കാനും ഓരോ ബൂത്തിലും ആറുപേരടങ്ങുന്ന പാരാമിലിറ്ററി ഫോഴ്സിനെ നിയമിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് ഏജൻറുമാരുടെ പരാതികൾ സ്വീകരിക്കാതെ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. നിയോജക മണ്ഡലത്തിലെ 194 ബൂത്തുകളിലും കാമറ ഏർപ്പെടുത്താൽ സംവിധാനം വേണം. യു.ഡി.എഫ് ജനാധിപത്യത്തിൽ വിശ്വാസമർപ്പിക്കുന്നതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല ഭരണകൂടത്തി​‍െൻറ പൂർണ പിന്തുണ ഇക്കാര്യത്തിൽ പ്രതീക്ഷിക്കുകയാണ്.

വ്യാജ തിരിച്ചറിയൽ കാർഡുകളും പട്ടികയിലെ ക്രമക്കേടും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷണർക്കും ഓഫിസർക്കും പരാതി നൽകിയതായും എം.പി.ജോസഫ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് ജനറൽ കൺവീനർ കെ. ശ്രീധരൻ മാസ്​റ്റർ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജെറ്റോ ജോസഫ്, അഡ്വ. ഇ.എം. സോജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Irregularities in voter list in Thrikkarippur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.