തൃക്കരിപ്പൂർ: 600 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കേരളത്തിന്റെ തീരം പൂര്‍ണമായി ശുചീകരിക്കലുംകടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കലുമാണ് സംസ്ഥാന സര്‍ക്കാറിെന്റ ലക്ഷ്യമെന്നും ഇതിനാണ് ‘ശുചിത്വസാഗരം സുന്ദരതീരം’ പദ്ധതി നടപ്പിലാക്കുന്നതെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ.
ലോക സമുദ്ര ദിനത്തില്‍ കേരള സർവകലാശാലയും ഫിഷറീസ് വകുപ്പും തുടക്കമിടുന്ന സമഗ്ര തീര ശുചീകരണ പദ്ധതി, സമുദ്രമാലിന്യ സര്‍വേ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം വലിയ പറമ്പ ഗ്രാമ പഞ്ചായത്തിലെ മാവിലാകടപ്പുറം പന്ത്രണ്ടില്‍ മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ കാമ്പയിന് പ്രവര്‍ത്തനം കൂടിയാണിത്. ഇതിനായി സര്‍ക്കാര്‍ അഞ്ചുകോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. തീര മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനായി കേരള സര്‍വകലാശാല നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ശ്യാമള, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. അനില്‍കുമാര്‍, വലിയപറമ്പ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഖാദര്‍ പാണ്ട്യാല, കെ. മനോഹരന്, ഇ.കെ. മല്ലിക, ഫിഷറീസ് ഡി.ഡി സതീഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ വി. മധു, എം. അബ്ദുല്‍സലാം.
സെക്രട്ടറി എം.പി. വിനോദ് കുമാര്‍, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് ഡിപ്പാർട്മെന്റ് തലവന്‍ പ്രഫ. എ.ബിജുകുമാര്‍, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് ഡിപ്പാർട്മെന്റ് റിസര്‍ച് അസോസിയേറ്റ് ഡോ. സിബിന് ആൻറണി, സി. നാരായണന്, കെ. അശോകന്, ഉസ്മാന് പാണ്ടിയാല, മധുസൂദനന് കാരണത്ത്, ഒ.കെ. ബാലകൃഷ്ണന്, പത്മനാഭന്, കെ. കുമാരന്, വി.വി. ഉത്തമന് എന്നിവര്‍ സംബന്ധിച്ചു. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവന് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.